ലാഭത്തിൽ കുതിപ്പ്: എസ്ബിഐ കാർഡിന് 5 ശതമാനം വളർച്ച

എസ്ബിഐ കാർഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.53 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 107 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 627 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 305 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 33 ശതമാനം ഉയർന്ന് 3,263 കോടി രൂപയായി. ഒപ്പം ആസ്തി ഗുണനിലവാരത്തിലും മികച്ച പുരോഗതി റിപ്പോർട്ട് ചെയ്തു. മൊത്തം നിഷ്ക്രിയ ആസ്തി, മൊത്ത […]

Update: 2022-07-28 10:57 GMT

എസ്ബിഐ കാർഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.53 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 107 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 627 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 305 കോടി രൂപയായിരുന്നു.

കമ്പനിയുടെ വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 33 ശതമാനം ഉയർന്ന് 3,263 കോടി രൂപയായി. ഒപ്പം ആസ്തി ഗുണനിലവാരത്തിലും മികച്ച പുരോഗതി റിപ്പോർട്ട് ചെയ്തു. മൊത്തം നിഷ്ക്രിയ ആസ്തി, മൊത്ത വായ്പയുടെ 2.24 ശതമാനമായി. 2021 ജൂൺ 30 ന് ഇത് 3.91 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി കഴിഞ്ഞ വർഷത്തെ ജൂൺ പാദത്തിൽ റിപ്പോർട്ട് ചെയ്ത 0.88 ശതമാനത്തിൽ നിന്നും 0.79 ശതമാനമായി. ഓഹരി ഇന്ന് 4.67 ശതമാനം ഉയർന്ന് 930.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യക്തിഗത കാർഡ് ഉടമകൾക്കും, കോർപ്പറേറ്റ് ക്ലയന്റുകൾക്കും വിപുലമായ ക്രെഡിറ്റ് കാർഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് എസ്ബിഐ കാർഡ്.

Tags:    

Similar News