തിരുമലൈ കെമിക്കൽസ് ഓഹരികൾ 9 ശതമാനം നഷ്ടത്തിൽ

ജൂൺ പാദ അറ്റാദായത്തിൽ കുത്തനെയുള്ള ഇടിവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ തിരുമലൈ കെമിക്കൽസിന്റെ ഓഹരികൾ 10 ശതമാനത്തോളം ഇടിഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ ചെലവിലുണ്ടായ വർധനവാണ് നഷ്ടത്തിന് കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 30.32 ശതമാനം ഇടിഞ്ഞ് 21.02 കോടി രൂപയായി. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 30.17 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 21.66 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തത്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് 15.31 ശതമാനം ഉയർന്ന് […]

Update: 2022-07-27 09:06 GMT

ജൂൺ പാദ അറ്റാദായത്തിൽ കുത്തനെയുള്ള ഇടിവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ തിരുമലൈ കെമിക്കൽസിന്റെ ഓഹരികൾ 10 ശതമാനത്തോളം ഇടിഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ ചെലവിലുണ്ടായ വർധനവാണ് നഷ്ടത്തിന് കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 30.32 ശതമാനം ഇടിഞ്ഞ് 21.02 കോടി രൂപയായി. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 30.17 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 21.66 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തത്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് 15.31 ശതമാനം ഉയർന്ന് 409.68 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ 66.53 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഓഹരി ഇന്ന് 9.45 ശതമാനം നഷ്ടത്തിൽ 225.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News