കാനറ ബാങ്കിൻറെ ഒന്നാം പാദ ലാഭം 72 % ഉയർന്ന് 2,022 കോടിയായി

കാനറ ബാങ്കിൻറെ ഒന്നാം പാദത്തിലെ ലാഭം 72 ശതമാനം ഉയർന്ന് 2,022 കോടി രൂപയായി. കിട്ടാകടങ്ങള്‍ കുറഞ്ഞതും, വരുമാനത്തിലുണ്ടായ നേട്ടവുമാണ് അറ്റാദായം 72 ശമതാനം ഉയര്‍ന്ന്  2,022 രൂപയിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,177.47 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്തം വരുമാനം 23,351.96 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 20,940.28 കോടി രൂപയായിരുന്നു. പലിശ ഇനത്തില്‍ നിന്നുള്ള വരുമാനം […]

Update: 2022-07-25 04:24 GMT
കാനറ ബാങ്കിൻറെ ഒന്നാം പാദത്തിലെ ലാഭം 72 ശതമാനം ഉയർന്ന് 2,022 കോടി രൂപയായി. കിട്ടാകടങ്ങള്‍ കുറഞ്ഞതും, വരുമാനത്തിലുണ്ടായ നേട്ടവുമാണ് അറ്റാദായം 72 ശമതാനം ഉയര്‍ന്ന് 2,022 രൂപയിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,177.47 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.
അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്തം വരുമാനം 23,351.96 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 20,940.28 കോടി രൂപയായിരുന്നു. പലിശ ഇനത്തില്‍ നിന്നുള്ള വരുമാനം 8.3 ശതമാനം വര്‍ധിച്ച് 18,176.64 കോടി രൂപയായി.
മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 2021 ജൂണ്‍ അവസാനത്തിൽ 8.50 ശതമാനമായിരുന്നിടത്തു നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തോടെ 6.98 ശതമാനമായി കുറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, കിട്ടാക്കടം 58,215.46 കോടിയില്‍ നിന്ന് 54,733.88 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. അതുപോലെ, അറ്റ കിട്ടാക്കടങ്ങളുടെ അനുപാതം 3.46 ശതമാനത്തില്‍ നിന്ന് 2.48 ശതമാനമായി കുറഞ്ഞു. അതായത് 22,434 കോടി രൂപയായിരുന്നത് 18,504.93 കോടി രൂപയായി ചുരുങ്ങി.
Tags:    

Similar News