എസിസി ഓഹരികൾ വാങ്ങാം: ജെഫ്റീസ്ര്

കമ്പനി: എസിസി ശുപാർശ: വാങ്ങുക (Buy) നിലവിലെ വിപണി വില: 2,140 .95 ഫിനാഷ്യൽ ഇന്റർമീഡിയറി: ജെഫ്റീസ്ര് ഉയർന്ന അസംസ്കൃത വസ്തുക്കളുടെ വില കാരണം എസിസി, വർഷാടിസ്ഥാനത്തിൽ, എബിറ്റഡയിൽ (Ebitda) 51 ശതമാനം നഷ്ടവും, നികുതി കിഴിച്ചുള്ള ലാഭത്തിൽ (profit after tax) 60 ശതമാനം നഷ്ടവും റിപ്പോർട്ട് ചെയ്തു. കമ്പനി ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നുവെങ്കിലും, സംഭരണച്ചെലവിലെ വർധനയുടെ അളവിനെ അപേക്ഷിച്ച് ഇത് കുറവായിരുന്നു. വർഷാടിസ്ഥാനത്തിൽ കമ്പനിയുടെ വരുമാനം ടണ്ണിന് 3 ശതമാനം വർധനവും, പാദാടിസ്ഥാനത്തിൽ 4 […]

Update: 2022-07-17 09:05 GMT

കമ്പനി: എസിസി
ശുപാർശ: വാങ്ങുക (Buy)
നിലവിലെ വിപണി വില: 2,140 .95
ഫിനാഷ്യൽ ഇന്റർമീഡിയറി: ജെഫ്റീസ്ര്

ഉയർന്ന അസംസ്കൃത വസ്തുക്കളുടെ വില കാരണം എസിസി, വർഷാടിസ്ഥാനത്തിൽ, എബിറ്റഡയിൽ (Ebitda) 51 ശതമാനം നഷ്ടവും, നികുതി കിഴിച്ചുള്ള ലാഭത്തിൽ (profit after tax) 60 ശതമാനം നഷ്ടവും റിപ്പോർട്ട് ചെയ്തു. കമ്പനി ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നുവെങ്കിലും, സംഭരണച്ചെലവിലെ വർധനയുടെ അളവിനെ അപേക്ഷിച്ച് ഇത് കുറവായിരുന്നു.

വർഷാടിസ്ഥാനത്തിൽ കമ്പനിയുടെ വരുമാനം ടണ്ണിന് 3 ശതമാനം വർധനവും, പാദാടിസ്ഥാനത്തിൽ 4 ശതമാനവും വർധനവും രേഖപെടുത്തിയപ്പോൾ, വർഷാടിസ്ഥാനത്തിൽ ചെലവ് ടണ്ണിന് 21 ശതമാനവും, പാദാടിസ്ഥാനത്തിൽ 9 ശതമാനവും ഉയർന്നു. സിമന്റ് ഉത്പാദന അളവ് ഈ പാദത്തിൽ 10.5 ശതമാനം വർധിച്ചു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പുതിയ പ്ളാന്റുകളൊന്നും ആരംഭിക്കാത്തതിനാൽ എസിസിയുടെ ഉത്പാദന വളർച്ച, വ്യവസായത്തിലെ മൊത്തം വളർച്ചയേക്കാൾ പിന്നിലാണ്. പ്രതിവർഷം 5 മില്യൺ ടൺ ഉത്പാദന ശേഷിയുള്ള അമേത ഇന്റഗ്രേറ്റഡ് പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ ഈ വർഷം നാലാം പാദത്തോടു കൂടി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സലൈ ബൻവയിലെ ഭൂമി ഏറ്റെടുക്കലും മറ്റു പ്രവർത്തനങ്ങളും പുരോഗമിച്ചു കൊണ്ടരിക്കുകയാണ്. 2023 അവസാനത്തോട് കൂടി ഇത് പൂർത്തിയാകുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

ജമുൾ, കൈമോർ പ്ലാന്റുകളിലെ വേസ്റ്റ് ഹീറ്റ് റിക്കവറി സിസ്റ്റം പ്രൊജക്റ്റ് ഈ വർഷം മൂന്നാം പാദത്തോടെ ആരംഭിക്കുവാനുള്ള ശ്രമത്തിലാണ്. ഈ പദ്ധതിയിൽ 15 ശതമാനത്തോളം ഹരിത ഊർജം വിനിയോഗിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു. ചന്ദ, വാദി പ്ലാന്റുകളിൽ പുതിയ പ്രൊജക്റ്റുകൾ ആരംഭിക്കുന്നതിനുള്ള ഓർഡറുകൾ സ്വീകരിച്ചിട്ടുണ്ട്. ഈ വിപുലീകരണത്തിൽ ഭാഗമായി, 1,800 കോടി രൂപ മുതൽ 2,000 കോടി രൂപ വരെയുള്ള മൂലധനചെലവാണ് 2022ൽ ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. 2023ൽ ഇത് 900 -1,000 കോടി രൂപ വരെയാകുമെന്നും കരുതുന്നു.

കഴിഞ്ഞ മൂന്ന് നാലു മാസങ്ങളായി ആ​ഗോള വിപണിയിൽ കൽക്കരിയുടെ ഉയർന്ന വില കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനാലും, അന്താരാഷ്ട്ര പെറ്റ്കൊക്കിന്റെ വില കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഏറ്റവും ഉയർന്ന നിലയിൽ നിന്നും 20 ശതമാനത്തോളം ഇടിഞ്ഞതിനാലും, സിമന്റ് മേഖലയുടെയും, എസിസി യുടെയും ചെലവുകൾ അതി​ന്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നുവെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു.

(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)

Tags:    

Similar News