ജനസംഖ്യ: 2023ല്‍ ഇന്ത്യ ചൈനയെ മറികടക്കും, ലോകത്ത് 800 കോടി
ഇന്ന് ലോക ജനസംഖ്യാ ദിനം. ഈ വര്‍ഷത്തോടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കും. അതോടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. നവംബര്‍ പകുതിയോടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. 2030 ല്‍ ലോകജനസംഖ്യ 850 കോടിയിലേക്കും 2050 970 കോടിയിലേക്കും വളരുമെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ദശാബ്ദങ്ങളില്‍ ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് അനുമാനം. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ […]
ഇന്ന് ലോക ജനസംഖ്യാ ദിനം. ഈ വര്‍ഷത്തോടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കും. അതോടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. നവംബര്‍ പകുതിയോടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
2030 ല്‍ ലോകജനസംഖ്യ 850 കോടിയിലേക്കും 2050 970 കോടിയിലേക്കും വളരുമെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ദശാബ്ദങ്ങളില്‍ ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് അനുമാനം. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് വരുംനാളുകളില്‍ ജനസംഖ്യയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നത്. 2080 കളില്‍ ഇത് ഏകദേശം 1400 കോടിയില്‍ എത്തുമെന്നും 2100 വരെ ഈ നില തുടരുമെന്നുമാണ് യുഎന്‍ വ്യക്തമാക്കുന്നത്.
ആഗോള ജനസംഖ്യ 1950 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് വളര്‍ച്ച. 2020 ല്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നു. 2022 ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് മേഖലകള്‍ പൂര്‍വേഷ്യയും, ദക്ഷിണ പൂര്‍വേഷ്യയും ആണ്. ഇവിടെ 230 കോടി ജനങ്ങള്‍ ആഗോള ജനസംഖ്യയുടെ 29 ശതമാനവും വരും. മധ്യ-ദക്ഷിണേഷ്യ മൊത്തം ലോക ജനസംഖ്യയുടെ 26 ശതമാനം അഥവാ 210 കോടിയെ
പ്രതിനിധീകരിക്കുന്നു. ഈ മേഖലയില്‍ മുന്നില്‍ ചൈനയും ഇന്ത്യയുമാണ്, 2022-ല്‍ ഇത് 140 കോടി വീതം വരും.