ഇ മാൻഡേറ്റ് പരിധി ഇനി 15,000 രൂപ, റിക്കറിംഗ് പേയ്മെൻറ് എളുപ്പമാകും

ഡെല്‍ഹി : 15,000 രൂപ വരെയുള്ള ഇ മാൻഡേറ്റ് ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ ഒടിപി വഴി ഓതന്റിക്കേഷന്‍ നല്‍കേണ്ടതില്ലെന്ന് ആര്‍ബിഐ. ( ഓരോ മാസവും മുന്‍കൂട്ടി അക്കൗണ്ടില്‍ നിന്ന് കൃത്യ തുക ഈടാക്കാന്‍ ബാങ്കുകൾക്ക് നല്‍കുന്ന സമ്മതപത്രം. ഇന്‍ഷുറന്‍സ് പ്രീമിയമടക്കമുള്ളവയില്‍ ഇത്തരം സ്മാര്‍ട്ട് പേ അക്കൗണ്ടുടമകള്‍ സെറ്റ് ചെയ്യാറുണ്ട്). സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഫീസ് തുടങ്ങിയ വലിയ മൂല്യമുള്ള പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന് ആവശ്യമായ ഒടിപി പരിധി മൂല്യം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ബിഐ മുന്‍പാകെ ഒട്ടേറെ […]

Update: 2022-06-08 02:41 GMT
ഡെല്‍ഹി : 15,000 രൂപ വരെയുള്ള ഇ മാൻഡേറ്റ്
ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ ഒടിപി വഴി ഓതന്റിക്കേഷന്‍ നല്‍കേണ്ടതില്ലെന്ന് ആര്‍ബിഐ. ( ഓരോ മാസവും മുന്‍കൂട്ടി അക്കൗണ്ടില്‍ നിന്ന് കൃത്യ തുക ഈടാക്കാന്‍ ബാങ്കുകൾക്ക് നല്‍കുന്ന സമ്മതപത്രം. ഇന്‍ഷുറന്‍സ് പ്രീമിയമടക്കമുള്ളവയില്‍ ഇത്തരം സ്മാര്‍ട്ട് പേ അക്കൗണ്ടുടമകള്‍ സെറ്റ് ചെയ്യാറുണ്ട്).
സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഫീസ് തുടങ്ങിയ വലിയ മൂല്യമുള്ള പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന് ആവശ്യമായ ഒടിപി പരിധി മൂല്യം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ബിഐ മുന്‍പാകെ ഒട്ടേറെ അപേക്ഷകള്‍ എത്തിയിരുന്നു.
നേരത്തെ 5,000 രൂപയായിരുന്നു ഇതുമായി ബന്ധപ്പെട്ട പരിധി. ഇത് സംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ ഇറക്കുമെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള പുതിയ നിയമം 2019 ഓഗസ്റ്റിലാണ് ആര്‍ബിഐ ആദ്യമായി പുറത്തിറക്കിയത്.
ഇടപാടിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഉപഭോക്താക്കള്‍ക്ക് പ്രീ-ഡെബിറ്റ് അറിയിപ്പ് അയച്ചാല്‍ മാത്രമേ ബാങ്കുകള്‍ക്ക് ഓട്ടോ-ഡെബിറ്റ് ഇടപാടുകള്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയൂ എന്നാണ് ആര്‍ബിഐയുടെ ചട്ടം. നിലവിലുള്ള നിയമപ്രകാരം ഇ-മാന്‍ഡേറ്റ് അടിസ്ഥാനമാക്കിയുള്ള ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുമ്പോള്‍, 5000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റ് മൂല്യത്തിന് ഒരു അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (എഎഫ്എ) ആവശ്യമാണ്.
ഒറ്റത്തവണ പാസ്വേഡ് ഉപയോഗിച്ചാണ് ഇത്തരം ഇടപാടുകള്‍ക്ക് ഉപഭോക്താവ് അനുമതി നല്‍കുന്നത്. നാളിതുവരെ, 3,400-ലധികം അന്താരാഷ്ട്ര വ്യാപാരികളുടേത് ഉള്‍പ്പെടെ 6.25 കോടി മാന്‍ഡേറ്റുകള്‍ ഈ ചട്ടക്കൂടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags:    

Similar News