അറ്റാദായം ഉയർന്നു, വി ഗാർഡ് ഓഹരികൾക്ക് നേട്ടം
വിപണി ദുർബ്ബലമായിരുന്നിട്ടും വി ഗാർഡിന്റെ ഓഹരികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നാലാംപാദത്തിലെ കൺസോളിഡേറ്റഡ് അറ്റാദായത്തിൽ 32.2 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ നേട്ടം. അറ്റാദായം ഈ പാദത്തിൽ 89.7 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ നാലാംപാദത്തിൽ കമ്പനിക്ക് 67.8 കോടി രൂപയുടെ അറ്റാദായം ലഭിച്ചു. 2021 സാമ്പത്തിക വർഷത്തിലെ നാലാംപാദത്തിൽ കമ്പനിക്ക് ഉണ്ടായ വരുമാനം 859.13 കോടി രൂപയായിരുന്നു. ഇത് 23.59 ശതമാനം വർധിച്ച് 1,061 കോടി രൂപയായി. ഇതിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ […]
വിപണി ദുർബ്ബലമായിരുന്നിട്ടും വി ഗാർഡിന്റെ ഓഹരികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നാലാംപാദത്തിലെ കൺസോളിഡേറ്റഡ് അറ്റാദായത്തിൽ 32.2 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ നേട്ടം. അറ്റാദായം ഈ പാദത്തിൽ 89.7 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ നാലാംപാദത്തിൽ കമ്പനിക്ക് 67.8 കോടി രൂപയുടെ അറ്റാദായം ലഭിച്ചു.
2021 സാമ്പത്തിക വർഷത്തിലെ നാലാംപാദത്തിൽ കമ്പനിക്ക് ഉണ്ടായ വരുമാനം 859.13 കോടി രൂപയായിരുന്നു. ഇത് 23.59 ശതമാനം വർധിച്ച് 1,061 കോടി രൂപയായി. ഇതിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്നുള്ള വരുമാനം 507.26 കോടി രൂപയും (32.6 ശതമാനം), കൺസ്യൂമർ ഡ്യൂറബിൾസിൽ നിന്നുള്ള വരുമാനം 295.88 കോടി രൂപയും (32.3 ശതമാനം), ഇലക്ട്രോണിക്സ് വിഭാഗത്തിൽ നിന്നുള്ള വരുമാനം 247.13 കോടി രൂപയും (1.8 ശതമാനം) ആണ്.
"ഈ പാദത്തിൽ തെക്കൻ സംസ്ഥാനങ്ങളിലും, ഇതര മേഖലകളിലും വളരെ നല്ല പ്രകടനം കമ്പനി കാഴ്ച വച്ചു. കോവിഡ് തരംഗ കാലത്തെ വിതരണ ശൃംഖലയിലെ പരിമിതികളെ തരണം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇലക്ട്രിക്കൽ & ഡ്യൂറബിൾ രംഗത്ത് ശക്തമായ വളർച്ച പ്രകടമായി. വേനൽക്കാലവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ സാവധാനത്തിൽ വളർന്ന് മാർച്ചിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അസംസ്കൃത വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഞങ്ങൾ വിലകൾ ഉയർത്തിയിരുന്നു. വരും മാസങ്ങളിൽ കൂടുതൽ വർദ്ധനവ് തീരുമാനിച്ചേക്കാം," വി-ഗാർഡ് ഇന്ഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പള്ളി അറിയിച്ചു.