സിയുഇടി രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍

കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET 2022) അപേക്ഷാ നടപടികള്‍ ഇന്ന് ആരംഭിക്കും. എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ http://cuet.samarth.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാം. യുജിസി ധനസഹായം നല്‍കുന്ന എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും 2022-23 അക്കാദമിക് സെഷന്‍ മുതല്‍ യുജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി പരീക്ഷ നടക്കും. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഗുജറാത്തി, മറാഠി, ഒടിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഉര്‍ദു എന്നിങ്ങനെ 13 ഭാഷകളില്‍ […]

Update: 2022-04-06 01:07 GMT
കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET 2022) അപേക്ഷാ നടപടികള്‍ ഇന്ന് ആരംഭിക്കും.
എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ http://cuet.samarth.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാം. യുജിസി ധനസഹായം നല്‍കുന്ന എല്ലാ കേന്ദ്ര സര്‍വകലാശാലകളിലും 2022-23 അക്കാദമിക് സെഷന്‍ മുതല്‍ യുജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി പരീക്ഷ നടക്കും.
ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഗുജറാത്തി, മറാഠി, ഒടിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഉര്‍ദു എന്നിങ്ങനെ 13 ഭാഷകളില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്.
അതേസമയം, 2022-23 അധ്യയന വര്‍ഷത്തേക്കുള്ള സര്‍വകലാശാലയുടെ പ്രവേശന നയം ഡല്‍ഹി സര്‍വകലാശാല ചൊവ്വാഴ്ച പുറത്തിറക്കി. കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി 2022) മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത തീരുമാനിക്കുകയെന്ന് വൈസ് ചാന്‍സലര്‍ യോഗേഷ് സിംഗ് പറഞ്ഞു. പന്ത്രണ്ടാം ക്ലാസില്‍ പാഠ്യഭാഗമായിരുന്ന വിഷയങ്ങളില്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാനാകൂ. പരീക്ഷയെഴുതിയ വിഷയങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് മെറിറ്റ് കണക്കാക്കുകയെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
Tags:    

Similar News