ബൈജൂസ് അധ്യാപകരടക്കം 500 ജീവനക്കാരെ പിരിച്ചുവിട്ടു

  • മലയാളിയുടെ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് അധ്യാപകരടക്കം 500 ജീവനക്കാരെ പിരിച്ചുവിട്ടു.
  • നിലവിൽ കമ്പനിക്ക് ഏകദേശം 13,000 ജീവനക്കാരുണ്ട്.
  • സെയിൽസ്, മാർക്കറ്റിംഗ് വിഭാഗത്തിലും ട്യൂഷൻ സെൻ്ററുകളിലുമുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്

Update: 2024-04-03 07:58 GMT

ഫണ്ടിംഗ് പ്രതിസന്ധിക്കും നിയമപോരാട്ടങ്ങൾക്കും ഇടയിൽപെട്ടുഴലുന്ന മലയാളിയുടെ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് അധ്യാപകരടക്കം 500 ജീവനക്കാരെ പിരിച്ചുവിട്ടു. നിലവിൽ കമ്പനിക്ക് ഏകദേശം 13,000 ജീവനക്കാരുണ്ട്.

സെയിൽസ്, മാർക്കറ്റിംഗ് വിഭാഗത്തിലും ട്യൂഷൻ സെൻ്ററുകളിലുമുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടൽ സംബന്ധിച്ച് ചില ജീവനക്കാർക്ക് ഇമെയിലുകൾ ലഭിച്ചപ്പോൾ, മറ്റുള്ളവരെ ഫോൺ കോളുകൾ വഴി അറിയിക്കുകയായിരുന്നു.

ഓൺലൈൻ അധ്യാപകരോട് ഓഫ്‌ലൈനായി മാറാനും കമ്പനിയുടെ ട്യൂഷൻ സെൻ്ററുകളിൽ പഠിപ്പിക്കാനും കമ്പനി ആവശ്യപ്പെടുന്നുണ്ടെന്നും അതിന് കഴിയാത്തവരെ ഇപ്പോൾ പിരിച്ചുവിടുകയാണെന്നും ബൈജൂസിലെ ഒരു ജീവനക്കാരൻ പറഞ്ഞു. “ഒഡീഷയിലെ ഒരു ഓൺലൈൻ അധ്യാപകനോട് രാജസ്ഥാനിലെ ഒരു ഓഫ്‌ലൈൻ ട്യൂഷൻ സെൻ്ററിലേക്ക് മാറാൻ ആവശ്യപ്പെടുന്നു. ഇത് സാധ്യമല്ലാത്തതിനാൽ പലരും രാജിവെക്കുകയും ചിലരെ പിരിച്ചുവിടുകയും ചെയ്യുന്നു,” മറ്റൊരു ജീവനക്കാരൻ അവകാശപ്പെട്ടു. തുടക്കത്തിൽ, കമ്പനി ആകർഷകമായ ശമ്പളവും അലവൻസ് പാക്കേജുകളും നൽകി അധ്യാപകരെ നിയമിച്ചു. ഇപ്പോൾ പ്രതിസന്ധിയിലായപ്പോൾ കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണെന്ന് അവർ പറയുന്നു.

തങ്ങളുടെ ട്യൂഷൻ സെൻ്ററുകളിൽ 90%- ഹൈബ്രിഡ് മോഡലിൽ പ്രവർത്തിക്കുന്നത് തുടരുമെന്നും ബാക്കിയുള്ളവ പുനഃക്രമീകരിക്കുമെന്നും അടുത്തിടെ എഡ്‌ടെക് സ്ഥാപനം പറഞ്ഞു. നാല് വിദേശ നിക്ഷേപകരുമായി നടക്കുന്ന വ്യവഹാരങ്ങൾ കാരണം കമ്പനി അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.

Tags:    

Similar News