പഞ്ചാബിൽ എഎപി വിപ്ലവം; എംഎൽഎ-മാർക്ക് പെൻഷൻ ഒരു തവണത്തേക്കു മാത്രം

ചണ്ഡീഗഡ്: മുൻ എംഎൽഎ-മാർക്ക് ഇനിമുതൽ ഒരു തവണത്തേക്കുള്ള പെൻഷൻ മാത്രമേ ലഭിക്കുകയുള്ളു എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. നിലവിൽ, ഒരു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു എംഎൽഎ-ക്ക് 75,000 രൂപയോളം പെൻഷൻ ലഭിക്കും. പിന്നീട് ഓരോ പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടാൽ 66 ശതമാനം വീതം ലഭിക്കും. 250 -ൽ അധികം എംഎൽഎ-മാർക്ക് ഇപ്പോൾ പെൻഷൻ ലഭിക്കുന്നുണ്ട്. എല്ലാ എംഎൽഎ-മാർക്കും അവർ രണ്ടോ, അഞ്ചോ, പത്തോ തവണ തിരഞ്ഞെടുക്കപ്പെട്ടാലും ഇനി മുതൽ ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. മാൻ ഒരു […]

Update: 2022-03-25 11:08 GMT

ചണ്ഡീഗഡ്: മുൻ എംഎൽഎ-മാർക്ക് ഇനിമുതൽ ഒരു തവണത്തേക്കുള്ള പെൻഷൻ മാത്രമേ ലഭിക്കുകയുള്ളു എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ.

നിലവിൽ, ഒരു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു എംഎൽഎ-ക്ക് 75,000 രൂപയോളം പെൻഷൻ ലഭിക്കും. പിന്നീട് ഓരോ പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടാൽ 66 ശതമാനം വീതം ലഭിക്കും.

250 -ൽ അധികം എംഎൽഎ-മാർക്ക് ഇപ്പോൾ പെൻഷൻ ലഭിക്കുന്നുണ്ട്.

എല്ലാ എംഎൽഎ-മാർക്കും അവർ രണ്ടോ, അഞ്ചോ, പത്തോ തവണ തിരഞ്ഞെടുക്കപ്പെട്ടാലും ഇനി മുതൽ ഒരു പെൻഷൻ മാത്രമേ ലഭിക്കൂ. മാൻ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന തുക ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചില എംപി-മാർക്ക് പണ്ട് എംഎൽഎ-യായിരുന്നതുകൊണ്ട് ഇപ്പോഴും എംഎൽഎ പെൻഷൻ ലഭിക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

ചിലർക്ക് 3.50 ലക്ഷം രൂപ പെൻഷനായി ലഭിക്കുന്നുണ്ട്; ചിലർക്ക് 4.50യും 5.50യുമൊക്കെ. കോടിക്കണക്കിനു രൂപയാണ് അങ്ങനെ നമുക്ക് നഷ്ടമാകുന്നത്, മാൻ പറഞ്ഞു.

അദ്ദേഹം പീന്നീട് ഈ വിവരം ട്വീറ്റ് ചെയ്തു.

കുറച്ചു ദിവസങ്ങൾക്കു മുൻപ് 11 പ്രാവശ്യം എംഎൽഎ-യായി വിജയിച്ച പ്രകാശ് സിങ് ബാദൽ താൻ ഇനി പെൻഷൻ വാങ്ങില്ലെന്ന് പ്രസ്താവിച്ചിരുന്നു. ആ തുക പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനോ മറ്റോ ഉപയോഗിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

കോൺഗ്രസ് എംഎൽഎ സുഖ്‌പാൽസിംഗ് ഖൈറ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു.

Tags:    

Similar News