10,400 തൊഴിലവസരങ്ങൾ; കേരളത്തിൻറെ ഐടി മേഖല കുതിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ഐടി മേഖല കോവിഡില്‍ നിന്ന് കരകയരുകയാണ്. 181 പുതിയ ഐടി പാര്‍ക്കുകളും 10,400 തൊഴിലവസരങ്ങളും സൃഷ്ടിച്ചു കൊണ്ട് കേരളത്തിലെ ഇന്‍ഫര്‍മേഷന്‍-ടെക്നോളജി വ്യവസായം വളര്‍ച്ച പ്രകടമാക്കിയെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പ്രവര്‍ത്തനങ്ങള്‍, ഐടി പാര്‍ക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, സര്‍ക്കാര്‍ അനുവദിച്ച വിവിധ ഇളവുകള്‍ എന്നിവ നിലവിലുള്ള സംരംഭകരെ നിലനിര്‍ത്തുകയും  പുതിയവരെ ആകര്‍ഷിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ 41 കമ്പനികളും, കൊച്ചി ആസ്ഥാനമായുള്ള ഇന്‍ഫോപാര്‍ക്കില്‍ 100 കമ്പനികളും, കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ […]

;

Update: 2022-03-18 07:59 GMT
10,400 തൊഴിലവസരങ്ങൾ; കേരളത്തിൻറെ ഐടി മേഖല കുതിക്കുന്നു: മുഖ്യമന്ത്രി
  • whatsapp icon

തിരുവനന്തപുരം: കേരളത്തിന്റെ ഐടി മേഖല കോവിഡില്‍ നിന്ന് കരകയരുകയാണ്. 181 പുതിയ ഐടി പാര്‍ക്കുകളും 10,400 തൊഴിലവസരങ്ങളും സൃഷ്ടിച്ചു കൊണ്ട് കേരളത്തിലെ ഇന്‍ഫര്‍മേഷന്‍-ടെക്നോളജി വ്യവസായം വളര്‍ച്ച പ്രകടമാക്കിയെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍.

വികസന പ്രവര്‍ത്തനങ്ങള്‍, ഐടി പാര്‍ക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, സര്‍ക്കാര്‍ അനുവദിച്ച വിവിധ ഇളവുകള്‍ എന്നിവ നിലവിലുള്ള സംരംഭകരെ നിലനിര്‍ത്തുകയും പുതിയവരെ ആകര്‍ഷിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ 41 കമ്പനികളും, കൊച്ചി ആസ്ഥാനമായുള്ള ഇന്‍ഫോപാര്‍ക്കില്‍ 100 കമ്പനികളും, കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 40 പുതിയ കമ്പനികളും കോവിഡ് കാലത്ത് സ്ഥാപിക്കപ്പെട്ടു.

ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പുറമേ

ദേശീയ, അന്തര്‍ദേശീയ ഐടി കമ്പനികളെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ മികച്ച മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ അവതരിപ്പിച്ചതും ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഐടി മേഖലയ്ക്ക് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂരിലെ പുതിയ ഐടി പാര്‍ക്ക്, കൊല്ലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടി ഐടി സൗകര്യം, സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ എന്നിവ അവയില്‍ ചിലതാണ്.

 

Tags:    

Similar News