ഐഐഎം കൽക്കട്ടയിൽ 100% നിയമനം; ശരാശരി ശമ്പളം 34 ലക്ഷം

കൊല്‍ക്കത്ത: ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) കൊല്‍ക്കത്തയിലെ 57-ാംമത് ബാച്ചില്‍ നൂറ് ശതമാനം നിയമനം നടപ്പിലായി. പ്രതിവര്‍ഷം ശരാശരി ശമ്പളം റെക്കോര്‍ഡ് തുകയായ 34.2 ലക്ഷം രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ പ്ലേസ്‌മെന്റ് തിരഞ്ഞെടുപ്പില്‍ 190 ലധികം സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഫൈനല്‍ പ്ലേസ്‌മെന്റ് റൗണ്ടിലേക്ക് ആകെ 465 വിദ്യാർഥികൾ ഉണ്ടായിരുന്നു. യഥാക്രമം ഇവര്‍ക്ക് 631 ഓഫറുകളും ലഭിച്ചു. പ്രതിവര്‍ഷം ശരാശരി ശമ്പളം 31 ലക്ഷം രൂപയും ലഭിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ക്ലസ്റ്റര്‍ സംവിധാനം വഴിയാണ് […]

Update: 2022-03-05 22:00 GMT

കൊല്‍ക്കത്ത: ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) കൊല്‍ക്കത്തയിലെ 57-ാംമത് ബാച്ചില്‍ നൂറ് ശതമാനം നിയമനം നടപ്പിലായി.

പ്രതിവര്‍ഷം ശരാശരി ശമ്പളം റെക്കോര്‍ഡ് തുകയായ 34.2 ലക്ഷം രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച നടത്തിയ പ്ലേസ്‌മെന്റ് തിരഞ്ഞെടുപ്പില്‍ 190 ലധികം സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഫൈനല്‍ പ്ലേസ്‌മെന്റ് റൗണ്ടിലേക്ക് ആകെ 465 വിദ്യാർഥികൾ ഉണ്ടായിരുന്നു. യഥാക്രമം ഇവര്‍ക്ക് 631 ഓഫറുകളും ലഭിച്ചു. പ്രതിവര്‍ഷം ശരാശരി ശമ്പളം 31 ലക്ഷം രൂപയും ലഭിക്കും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ക്ലസ്റ്റര്‍ സംവിധാനം വഴിയാണ് മറ്റ് സഹസ്ഥാപനങ്ങളെ ഇതില്‍ പങ്കാളികളാക്കിയത്. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ കൊഹോര്‍ട്ടുകളിലേക്ക് മാപ്പ് ചെയ്യപ്പെടുകയും ഇതുവഴി തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാധിച്ചു. കമ്പനി പ്രവര്‍ത്തനമേഖലയില്‍ 49 ശതമാനം ഓഫറുകള്‍ ഉയര്‍ത്തുന്നതു കൊണ്ടുതന്നെ മികച്ച രീതിയിലുള്ള തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

ആക്സെഞ്ചര്‍ സ്ട്രാറ്റജി (Accenture Strategy), ബെയിന്‍ & കമ്പനി (Bain & Company), ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (Consulting Group), ഇ വൈ പാര്‍ഥെനോണ്‍ ( EY Parthenon), മക്കിന്‍സി ആന്‍ഡ് കമ്പനി (McKinsey & Company) എന്നിവയായിരുന്നു മുന്‍നിര റിക്രൂട്ടിംങ് കമ്പനികൾ.

മാര്‍ക്വീ അസറ്റ് മാനേജ്മെന്റ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, പ്രൈവെറ്റ് ഇക്വിറ്റി-വെഞ്ച്വര്‍ ക്യാപിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ 18 ശതമാനം ഓഫറുകളും നല്‍കി. ഫിനാന്‍സ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങളുടെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്.

ഇതില്‍ ഗോൾഡ്‌മാൻ സാക്സും അവെൻഡിസുമാണ് ഏറ്റവും ഉയര്‍ന്ന ഓഫറുകള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനറല്‍ മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ 14 ശതമാനം ഓഫറുകളാണ് ഉയര്‍ത്തിയത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ഐടിസി, നെസ്ലെ, പ്രോക്ടര്‍ & ഗാംബിള്‍, ടാറ്റ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് എന്നിവയായിരുന്നു റിക്രൂട്ടര്‍മാരിലെ പ്രമുഖര്‍.

പ്രൊഡക്റ്റ് മാനേജുമെന്റിലേക്കും ഓപ്പറേഷന്‍ ഡൊമൈനുകളിലുമാണ് ആകെ ഓഫറുകളുടെ 19 ശതമാനവും നല്‍കിയത്.

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, മൈക്രോസോഫ്റ്റ്, പേടിഎം എന്നീ കമ്പനികളാണ് മുന്‍നിര റിക്രൂട്ടര്‍മാരില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News