പി എഫ് അടവ് മുടക്കിയാല്‍ തൊഴിലുടമയ്ക്ക് 'പണി' കിട്ടും
തൊഴിലാളികളുടെ പി എഫ് വിഹിതം അടവ് മുടക്കുന്ന തൊഴിലുടമകള്‍ ഇനി മുതല്‍ പിഴയൊടുക്കണം. പല സ്ഥാപനങ്ങളും ഇതില്‍ വീഴ്ച വരുത്തുന്നു എന്ന് നേരത്തേ മുതല്‍ പരാതികള്‍ ഉണ്ടായിരുന്നു. വിഹിതം അടയ്ക്കാത്തത് തൊഴിലാളികള്‍ അറിയാറുമില്ലായിരുന്നു. ഏതെങ്കിലും ആവശ്യത്തിന് വായ്പ എടുക്കാനായി സമീപിക്കുമ്പോഴാണ് ഇതില്‍ അടവ് നടക്കുന്നില്ല എന്ന് അവര്‍ തന്നെ അറിയുന്നത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ സുപ്രീം കോടതി തന്നെ തടയിട്ടിരിക്കുകയാണ്. പ്രോവിഡന്റ ഫണ്ട് വിഹിതം അടയ്ക്കുന്നതില്‍ തൊഴിലുടമ വീഴ്ച വരുത്തിയാല്‍ പിഎഫ് നിയമപ്രകാരം കുറ്റരകരമാണെന്ന് ഇത്തരം […]
തൊഴിലാളികളുടെ പി എഫ് വിഹിതം അടവ് മുടക്കുന്ന തൊഴിലുടമകള്‍ ഇനി മുതല്‍ പിഴയൊടുക്കണം. പല സ്ഥാപനങ്ങളും ഇതില്‍ വീഴ്ച വരുത്തുന്നു എന്ന് നേരത്തേ...
തൊഴിലാളികളുടെ പി എഫ് വിഹിതം അടവ് മുടക്കുന്ന തൊഴിലുടമകള്‍ ഇനി മുതല്‍ പിഴയൊടുക്കണം. പല സ്ഥാപനങ്ങളും ഇതില്‍ വീഴ്ച വരുത്തുന്നു എന്ന് നേരത്തേ മുതല്‍ പരാതികള്‍ ഉണ്ടായിരുന്നു. വിഹിതം അടയ്ക്കാത്തത് തൊഴിലാളികള്‍ അറിയാറുമില്ലായിരുന്നു. ഏതെങ്കിലും ആവശ്യത്തിന് വായ്പ എടുക്കാനായി സമീപിക്കുമ്പോഴാണ് ഇതില്‍ അടവ് നടക്കുന്നില്ല എന്ന് അവര്‍ തന്നെ അറിയുന്നത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ സുപ്രീം കോടതി തന്നെ തടയിട്ടിരിക്കുകയാണ്.
പ്രോവിഡന്റ ഫണ്ട് വിഹിതം അടയ്ക്കുന്നതില്‍ തൊഴിലുടമ വീഴ്ച വരുത്തിയാല്‍ പിഎഫ് നിയമപ്രകാരം കുറ്റരകരമാണെന്ന് ഇത്തരം ഒരു ഹര്‍ജി തീര്‍പ്പാക്കികൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ബോധപൂര്‍വം പിഎഫ് വിഹിതം അടയ്ക്കാതിരിക്കുന്നത് മാത്രമല്ല പിഴ ചുമത്താവുന്ന കുറ്റം എന്നും ജഡ്ജിമാരായ അജയ് രസ്തോഗി, അഭയ് എസ് ഓക്ക എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ബോധപൂര്‍വം ആണെങ്കിലും അല്ലെങ്കിലും തൊഴിലാളികളുടെ പി എഫ് വിഹിതം അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്നാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്.
പി എഫ്
ജീവനക്കാര്‍ക്ക് സാമുഹ്യ സുരക്ഷയും ഒപ്പം റിട്ടയര്‍മെന്റ് നേട്ടങ്ങളും നല്‍കുന്ന പദ്ധതിയാണ് ഇ പി എഫ് സേവിംഗ് സ്‌കീം. ഇരുപതോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ ഇപിഎഫില്‍ അംഗമാക്കിയിരിക്കണമെന്നാണ് വ്യവസ്ഥ. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇപിഎഫില്‍ അംഗത്വം ലഭിക്കുക. അടിസ്ഥാന വേതനത്തിന്റെ 12% ആണ് ജീവനക്കാര്‍ പിഎഫിലേക്ക് നല്‍കേണ്ടത്. ഇതിന് തത്തുല്യമായ തുക തൊഴിലുടമയും നിക്ഷേപിക്കണം. 20 പേരില്‍ താഴെയാണ് തൊഴിലാളികള്‍ എങ്കില്‍ ഇത് 10 ശതമാനം മതിയാകും.
പലിശ 8.5 ശതമാനം
തൊഴിലുടമ നല്‍കുന്ന വിഹിതത്തിന്റെ 8.33 ശതമാനം എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്കാണ്, ബാക്കി 3.67 ശതമാനം പ്രൊവിഡന്റ് ഫണ്ടിലേക്കും. നിലവിലെ പി എഫ് പലിശനിരക്ക് 8.5 ശതമാനമാണ്. കൂര്‍ഗിലെ ഹോര്‍ട്ടികള്‍ചര്‍ എക്സ്പിരിമെന്റ് സ്റ്റേഷന്‍ പിഎഫ് വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ കേസ് തൊഴിലുടമയ്ക്ക് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി ശരിവെച്ചത്.