മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐ പിഴ ചുമത്തി
മുംബൈ : റെഗുലേറ്ററി പാലിക്കല്‍ പോരായ്മ ചൂണ്ടിക്കാട്ടി മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയതായി തിങ്കളാഴ്ച അറിയിച്ചു. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ നിര്‍ദ്ദേങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍, ബാരാമുള്ള സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 2 ലക്ഷം രൂപ പിഴ ചുമത്തിയതായി കേന്ദ്ര ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു ദി ബിഗ് കാഞ്ചീപുരം കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ലിമിറ്റഡിനും (നമ്പര്‍ 3) രണ്ട് […]
മുംബൈ : റെഗുലേറ്ററി പാലിക്കല്‍ പോരായ്മ ചൂണ്ടിക്കാട്ടി മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)
അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയതായി തിങ്കളാഴ്ച അറിയിച്ചു.
പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ നിര്‍ദ്ദേങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍, ബാരാമുള്ള സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 2 ലക്ഷം രൂപ പിഴ ചുമത്തിയതായി കേന്ദ്ര ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു
ദി ബിഗ് കാഞ്ചീപുരം കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ലിമിറ്റഡിനും (നമ്പര്‍ 3) രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കുള്ള
നിയന്ത്രണങ്ങള്‍, എക്‌സ്‌പോഷര്‍ മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കാത്തതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.
വരുമാനം തിരിച്ചറിയല്‍, ആസ്തി തരം തിരിക്കല്‍, എന്നിവയുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങളുടെ ലംഘനത്തെ തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്മേല്‍ ഒരു ലക്ഷം രൂപയാണ് ആര്‍ബിഐ ചുമത്തിയത്.
എന്നാല്‍, ബാങ്കുകള്‍ ഇടപാടുകാരുമായി ഉണ്ടാക്കിയ ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയല്ല പിഴ ചുമത്താന്‍ കാരണമായത്. പകരം എല്ലാ കേസുകളിലും റെഗുലേറ്ററി പാലിക്കാത്തതിലെ പോരായ്മകളിലാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.