എന്‍ആര്‍ഐകള്‍ക്ക് സ്വര്‍ണ വായ്പാ തിരിച്ചടവന് സൗകര്യമൊരുക്കി മുത്തൂറ്റ്-ലുലു എക്‌സേഞ്ച് പങ്കാളിത്തം

  ഡെല്‍ഹി: യുഎഇ യില്‍ താമസിക്കുന്ന എന്‍ആര്‍ഐകള്‍ക്ക് സ്വര്‍ണ വായ്പാ തിരിച്ചടവിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ ലുലു എസ്‌ക്ചേഞ്ചുമായി സഹകരിച്ച് മുത്തൂറ്റ് ഫിനാന്‍സ്. യുഎഇയിലുള്ള നാല് ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് അവരുടെ ബന്ധുക്കള്‍ക്ക് വേണ്ടി സ്വര്‍ണ വായ്പ തിരിച്ചടവ് നടത്തുന്നതിന് സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തുക്കാന്‍ മണി എക്സ്ചേഞ്ചറും ട്രാന്‍സറുമായ ലുലു ഇന്റര്‍ നാഷണല്‍ എക്സ്ചേഞ്ചുമായി മുത്തൂറ്റ് ഫിനാന്‍സ് ധാരണാ പത്രത്തില്‍ ഒപ്പു വച്ചു. യുഎഇല്‍ താമസിക്കുന്ന നാല് ലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ പണക്കൈമാറ്റം സാധ്യമാകും. […]

Update: 2022-09-28 01:05 GMT

 

ഡെല്‍ഹി: യുഎഇ യില്‍ താമസിക്കുന്ന എന്‍ആര്‍ഐകള്‍ക്ക് സ്വര്‍ണ വായ്പാ തിരിച്ചടവിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ ലുലു എസ്‌ക്ചേഞ്ചുമായി സഹകരിച്ച് മുത്തൂറ്റ് ഫിനാന്‍സ്. യുഎഇയിലുള്ള നാല് ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് അവരുടെ ബന്ധുക്കള്‍ക്ക് വേണ്ടി സ്വര്‍ണ വായ്പ തിരിച്ചടവ് നടത്തുന്നതിന് സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തുക്കാന്‍ മണി എക്സ്ചേഞ്ചറും ട്രാന്‍സറുമായ ലുലു ഇന്റര്‍ നാഷണല്‍ എക്സ്ചേഞ്ചുമായി മുത്തൂറ്റ് ഫിനാന്‍സ് ധാരണാ പത്രത്തില്‍ ഒപ്പു വച്ചു. യുഎഇല്‍ താമസിക്കുന്ന നാല് ലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ പണക്കൈമാറ്റം സാധ്യമാകും.

വിദേശത്ത് നിന്ന് ഏറ്റവുമധികം പണം സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) നിന്നുള്ള വിഹിതം കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലേയ്ക്കാണ് കൂടുതല്‍ പണം എത്തുന്നത്.

യുഎഇയിലുടനീളമുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ 89 ശാഖകളില്‍ നിന്ന് പ്രത്യേക നിരക്കില്‍ സേവനം ലഭ്യമാകും. കൂടാതെ, അവര്‍ക്ക് ലുലു മണി വഴി ഡിജിറ്റലായി പണമടയ്ക്കാനാകും.

വിദേശത്ത്
സ്ഥിരതാമസമാക്കിയ എന്‍ആര്‍ഐകളില്‍ നിന്ന് പണമടയ്ക്കല്‍ സേവനത്തിന് നാമമാത്രമായ ഫീസ് ഈടാക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന കണ്‍സോളിഡേറ്റഡ് ആസ്തി 64,494 കോടി രൂപയായിരുന്നു.

 

Tags:    

Similar News