ആർബിട്രേഷൻ ക്ലെയിം: റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ 7 ശതമാനം ഉയർന്നു
റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 9.57 ശതമാനം ഉയർന്നു. അദാനി ട്രാൻസ്മിഷനെതിരെ, മുംബൈ സെന്റർ ഫോർ ഇന്റർനാഷണൽ ആർബിട്രേഷന് മുമ്പാകെ 13,400 കോടി രൂപയുടെ ആർബിട്രേഷൻ ക്ലെയിം ഫയൽ ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. മുംബൈ പവർ ബിസ്സിനസ്സ് അദാനി ട്രാൻസ്മിഷന് കൈമാറുന്നതിനായി തയ്യാറാക്കിയ 2017 ഡിസംബർ 21 ലെ ഓഹരി വാങ്ങൽ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായതുമായി ബന്ധപ്പെട്ടാണ് ആർബിട്രേഷൻ ക്ലെയിം. കമ്പനി പറയുന്നത്, ഈ ഇടപാടിന്റെ സാമ്പത്തിക പ്രത്യാഘാതം കണ്ടെത്താൻ കഴിയില്ലെന്നും, ഇത് മധ്യസ്ഥതയുടെയും തുടർന്നുള്ള […]
;
റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 9.57 ശതമാനം ഉയർന്നു. അദാനി ട്രാൻസ്മിഷനെതിരെ, മുംബൈ സെന്റർ ഫോർ ഇന്റർനാഷണൽ ആർബിട്രേഷന് മുമ്പാകെ 13,400 കോടി രൂപയുടെ ആർബിട്രേഷൻ ക്ലെയിം ഫയൽ ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്.
മുംബൈ പവർ ബിസ്സിനസ്സ് അദാനി ട്രാൻസ്മിഷന് കൈമാറുന്നതിനായി തയ്യാറാക്കിയ 2017 ഡിസംബർ 21 ലെ ഓഹരി വാങ്ങൽ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായതുമായി ബന്ധപ്പെട്ടാണ് ആർബിട്രേഷൻ ക്ലെയിം. കമ്പനി പറയുന്നത്, ഈ ഇടപാടിന്റെ സാമ്പത്തിക പ്രത്യാഘാതം കണ്ടെത്താൻ കഴിയില്ലെന്നും, ഇത് മധ്യസ്ഥതയുടെയും തുടർന്നുള്ള നിയമപരമായ വെല്ലുവിളികളുടെയും അന്തിമ ഫലത്തെ ആശ്രയിച്ചിരിക്കുന്നുവെന്നുമാണ്.
2017 ലാണ് അദാനി, റിലയൻസ് ഇൻഫ്രായുടെ മുംബൈ കേന്ദ്രീകരിച്ചുള്ള ഉത്പാദനവും, വിതരണവും, ട്രാൻസ്മിഷനും ഉൾപ്പെടെ 18,800 കോടി രൂപയ്ക്ക് ഏറ്റെടുത്തത്. ഇന്ന് വിപണിയിൽ 178 രൂപ വരെ ഉയർന്ന ഓഹരി, 7.17 ശതമാനം വർധിച്ച് 174.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.