ബ്രിട്ടണില്‍ നിന്നുള്ള ഇറക്കുമതിക്കു നികുതിവർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ഡെല്‍ഹി: ബ്രിട്ടണില്‍ നിന്നുള്ള ഇറക്കുമതികളില്‍ കൂടുതൽ തീരുവ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഇന്ത്യ. സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടണ്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേസില്‍ നഷ്ടപരിഹാരത്തില്‍ ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ധാരണയാകാത്തതാണ് നടപടിയ്ക്ക് കാരണം. ഏതാണ്ട് 250 മില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് ബ്രിട്ടണില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 2024 വരെ ചില സ്റ്റീല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള സുരക്ഷാ തീരുവയും ക്വാട്ട നിയന്ത്രണങ്ങളും നീട്ടാനുള്ള യുകെയുടെ നീക്കത്തില്‍ ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ ആശങ്ക ഉന്നയിച്ചിരുന്നു. ലോക […]

Update: 2022-09-04 00:37 GMT

ഡെല്‍ഹി: ബ്രിട്ടണില്‍ നിന്നുള്ള ഇറക്കുമതികളില്‍ കൂടുതൽ തീരുവ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഇന്ത്യ.

സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടണ്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേസില്‍ നഷ്ടപരിഹാരത്തില്‍ ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ധാരണയാകാത്തതാണ് നടപടിയ്ക്ക് കാരണം.

ഏതാണ്ട് 250 മില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് ബ്രിട്ടണില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

2024 വരെ ചില സ്റ്റീല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള സുരക്ഷാ തീരുവയും ക്വാട്ട നിയന്ത്രണങ്ങളും നീട്ടാനുള്ള യുകെയുടെ നീക്കത്തില്‍ ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ ആശങ്ക ഉന്നയിച്ചിരുന്നു. ലോക വ്യാപാര സംഘടനയുടെ നിരീക്ഷണത്തില്‍ ആഗോള വ്യാപാര വ്യവസ്ഥകള്‍ക്കും, സുരക്ഷാ കരാറുകള്‍ക്കും വിരുദ്ധമായ സുരക്ഷാ നടപടികള്‍ വിപുലീകരിച്ച രീതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യ ബ്രിട്ടണെ അറിയിച്ചിട്ടുണ്ട്.

കരാര്‍ പ്രകാരം ഇന്ത്യ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നടപടികളെക്കുറിച്ചുള്ള ഇന്ത്യയുടെ വീക്ഷണങ്ങളോട് ബ്രിട്ടണ്‍ വിയോജിക്കുന്നുവെങ്കിലും മതിയായ നഷ്ടപരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യ യുകെ യുമായി ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാനുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കയാണ്. ഈ മാസം അത് പൂർത്തിയാകുമെന്നാണ് കരുതുന്നത്.

സുരക്ഷാ നടപടികള്‍ 219,000 മെട്രിക് ടണ്ണിന്റെ കയറ്റുമതിയില്‍ ഇടിവിന് കാരണമായതായി ഇന്ത്യ കണക്കാക്കുന്നു. ഇത് നികുതി ഇനത്തില്‍ ഏതാണ്ട് 247.7 മില്യണ്‍ ഡോളര്‍ വരും.

ചില സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് സുരക്ഷാ തീരുവ ചുമത്താനുള്ള 28 രാജ്യങ്ങളുടെ കൂട്ടായ്മയുടെ നീക്കത്തിനെതിരെ ഡബ്ല്യുടിഒയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയനെതിരെ (ഇയു) കഴിഞ്ഞ വര്‍ഷം ഇന്ത്യയും സമാനമായ നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2018-ൽ സ്റ്റീൽ, അലുമിനിയം സാധനങ്ങളുടെ ഇറക്കുമതിയിൽ അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന കസ്റ്റംസ് ഡ്യൂട്ടിയിൽ പ്രതിഷേധിച്ച് ഇന്ത്യ തിരിച്ചും ചില അമേരിക്കൻ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നു.

2021-22-ൽ ഇന്ത്യയും ബ്രിട്ടനുമായുള്ള ഉഭയകക്ഷി വ്യാപാരം 17.5
ബില്യൺ ഡോളറായിരുന്നു; 2020-21 ൽ അത് 13.2 ബില്യൺ ഡോളറും.

2021-22൨ ൽ ബ്രിട്ടനിലേക്കുള്ള കയറ്റുമതി 10.5 ബില്യൺ ഡോളറും അവിടെനിന്നുള്ള ഇറക്കുമതി 7 ബില്യൺ ഡോളറുമായിരുന്നെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

തുടർന്ന് വായിക്കാം:

https://www.myfinpoint.com/news/2022/04/23/britain-offers-more-visa-to-indians-ahead-of-free-trade-deal/

Tags:    

Similar News