ബോണസ് ഇഷ്യൂ: സെക് മാർക് ഓഹരികൾ 5 ശതമാനം നേട്ടത്തിൽ

സെക് മാർക്കിന്റെ ഓഹരികൾ ബുധനാഴ്ച വ്യാപാരത്തിനിടയിൽ 10 ശതമാനം ഉയർന്നു. ഓഹരിയുടമകൾക്ക് ബോണസ് ഓഹരികൾ നല്കാൻ കമ്പനി ബോർഡ് തീരുമാനിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. പൂർണമായും അടച്ചു തീർത്ത രണ്ട് ഓഹരികൾക്ക്, മൂന്ന് ഓഹരികൾ എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. കൂടാതെ കമ്പനി ഓഹരികളുടെ വ്യാപാരം എസ്എംഇ പ്ലാറ്റ് ഫോമിൽ നിന്നും ബിഎസ്ഇ ലിമിറ്റഡിലേക്കു മാറ്റുന്നതിനും ഡയറക്ടർ ബോർഡ് അനുമതി നൽകി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഓഹരി ലിസ്റ്റ് ചെയ്യും. ബുധനാഴ്ച ഓഹരി 250.45 രൂപ […]

Update: 2022-08-24 22:45 GMT

സെക് മാർക്കിന്റെ ഓഹരികൾ ബുധനാഴ്ച വ്യാപാരത്തിനിടയിൽ 10 ശതമാനം ഉയർന്നു. ഓഹരിയുടമകൾക്ക് ബോണസ് ഓഹരികൾ നല്കാൻ കമ്പനി ബോർഡ് തീരുമാനിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. പൂർണമായും അടച്ചു തീർത്ത രണ്ട് ഓഹരികൾക്ക്, മൂന്ന് ഓഹരികൾ എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. കൂടാതെ കമ്പനി ഓഹരികളുടെ വ്യാപാരം എസ്എംഇ പ്ലാറ്റ് ഫോമിൽ നിന്നും ബിഎസ്ഇ ലിമിറ്റഡിലേക്കു മാറ്റുന്നതിനും ഡയറക്ടർ ബോർഡ് അനുമതി നൽകി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഓഹരി ലിസ്റ്റ് ചെയ്യും. ബുധനാഴ്ച ഓഹരി 250.45 രൂപ വരെ ഉയർന്നു. ഒടുവിൽ, 5.40 ശതമാനം നേട്ടത്തിൽ 240 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ 0.58 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിൽ വ്യാപാരം ചെയ്ത ഓഹരികളുടെ ശരാശരി തോത് 0.15 ലക്ഷം ഓഹരികളാണ്.

Tags:    

Similar News