ഇന്ത്യയ്ക്ക് പുറത്ത് അടച്ച നികുതികള്‍ക്ക് ക്രെഡിറ്റ് ക്ലെയിം കാലാവധി നീട്ടി

നിശ്ചിത സമയപരിധിക്കുള്ളിൽ ഐ-ടി റിട്ടേൺ ഫയൽ ചെയ്താൽ, മൂല്യനിർണ്ണയ വർഷാവസാനത്തിന് മുമ്പ് ഇന്ത്യക്ക് പുറത്ത് അടച്ച നികുതികൾക്ക് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ നികുതിദായകർക്ക് കഴിയുമെന്ന് ആദായ നികുതി വകുപ്പ്  അറിയിച്ചു. നിലവില്‍ ഒറിജിനല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നിശ്ചിത തിയതിക്കുള്ളില്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം ഫോം-67 ഫയല്‍ ചെയ്താല്‍ മാത്രമേ ഫോറിന്‍ ടാക്‌സ് ക്രെഡിറ്റ് (എഫ്ടിസി) ക്ലെയിം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. അതുവഴി ഇന്ത്യക്ക് പുറത്ത് അടച്ച നികുതികള്‍ക്ക് ക്രെഡിറ്റ് ക്ലെയിം ചെയ്യാനുള്ള  അവകാശം പരിമിതപ്പെടുത്തിയിരുന്നു. വിദേശനികുതി ക്രെഡിറ്റ് (എഫ്ടിസി) […]

Update: 2022-08-20 03:41 GMT
നിശ്ചിത സമയപരിധിക്കുള്ളിൽ ഐ-ടി റിട്ടേൺ ഫയൽ ചെയ്താൽ, മൂല്യനിർണ്ണയ വർഷാവസാനത്തിന് മുമ്പ് ഇന്ത്യക്ക് പുറത്ത് അടച്ച നികുതികൾക്ക് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ നികുതിദായകർക്ക് കഴിയുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
നിലവില്‍ ഒറിജിനല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നിശ്ചിത തിയതിക്കുള്ളില്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം ഫോം-67 ഫയല്‍ ചെയ്താല്‍ മാത്രമേ ഫോറിന്‍ ടാക്‌സ് ക്രെഡിറ്റ് (എഫ്ടിസി) ക്ലെയിം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. അതുവഴി ഇന്ത്യക്ക് പുറത്ത് അടച്ച നികുതികള്‍ക്ക് ക്രെഡിറ്റ് ക്ലെയിം ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തിയിരുന്നു.
വിദേശനികുതി ക്രെഡിറ്റ് (എഫ്ടിസി) ക്ലെയിം ചെയ്യുന്നതില്‍ നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്ന നികുതി ചട്ടങ്ങളില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഭേദഗതി വരുത്തിയിട്ടുണ്ട്. മുന്‍ കാല പ്രാബല്യത്തോടെ നിലവില്‍ വന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഫയല്‍ ചെയ്ത എല്ലാ എപ്ടിസി ക്ലെയിമുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
Tags:    

Similar News