ലാഭം കുത്തനെയിടിഞ്ഞു; മാൻ ഇൻഡസ്ട്രീസ് ഓഹരികളിൽ വൻ വീഴ്ച
മാൻ ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ കുത്തനെയിടിഞ്ഞു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 49 ശതമാനം കുറഞ്ഞ് 9.8 കോടി രൂപയായി. മുൻ വർഷം ജൂൺ പാദത്തിൽ ഇത് 19.3 കോടി രൂപയായിരുന്നു. എന്നാൽ, കമ്പനിയുടെ ആകെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 410.3 കോടി രൂപയിൽ നിന്നും ഈ പാദത്തിൽ 27.5 ശതമാനം ഉയർന്ന് 523 കോടി രൂപയായി. കമ്പനിയുടെ മൊത്ത വരുമാന മാർജിൻ (Ebitda margin) […]
മാൻ ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ കുത്തനെയിടിഞ്ഞു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 49 ശതമാനം കുറഞ്ഞ് 9.8 കോടി രൂപയായി. മുൻ വർഷം ജൂൺ പാദത്തിൽ ഇത് 19.3 കോടി രൂപയായിരുന്നു.
എന്നാൽ, കമ്പനിയുടെ ആകെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 410.3 കോടി രൂപയിൽ നിന്നും ഈ പാദത്തിൽ 27.5 ശതമാനം ഉയർന്ന് 523 കോടി രൂപയായി. കമ്പനിയുടെ മൊത്ത വരുമാന മാർജിൻ (Ebitda margin) 11 ശതമാനത്തിൽ നിന്നും 6.6 ശതമാനമായി കുറഞ്ഞു. പോളിമർ, ക്രൂഡ്, കെമിക്കൽസ് എന്നിവയിലും, ലോജിസ്റ്റിക്സിലും ഉണ്ടായ വിലക്കയറ്റമാണ് ഇത്തവണത്തെ പാദഫലത്തെ സാരമായി ബാധിച്ചത്. എങ്കിലും ജൂലൈ മാസത്തിൽ കമ്മോഡിറ്റി വിലയിലുണ്ടാകുന്ന ഇടിവ് ഭാവിയിലെ മാർജിനിൽ പുരോഗതി ഉണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഇന്നു വരെ കമ്പനിയുടെ നടപ്പിലാക്കാത്ത ഓർഡർ ബുക്ക് ഏകദേശം 1,000 കോടി രുപയോളമുണ്ട്. ഇത് വരും മാസങ്ങളിൽ നടപ്പിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനു പുറമെ, ആഭ്യന്തര, ആഗോള വിപണികളിൽ നിന്നും കമ്പനിക്ക് ഓയിൽ, ഗ്യാസ്, ജല പദ്ധതികളിലായി 17,000 കോടിയിലധികം രൂപയുടെ ലേലങ്ങൾ വരാനിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, മികച്ച ഓർഡർ ബുക്കാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ന് 88.35 രൂപ വരെ താഴ്ന്ന ഓഹരി 6.30 ശതമാനം നഷ്ടത്തിൽ 89.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.