വരുമാനത്തില്‍ ഇടിവ്; എസ്ബിഐയുടെ അറ്റാദായം 7% ഇടിഞ്ഞു
ഡെല്‍ഹി: വരുമാനത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ജൂണ്‍ പാദത്തിലെ അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 6,068 കോടി രൂപയായി. മുന്‍ വര്‍ഷം ജൂണ്‍ പാദത്തില്‍ ബാങ്ക് 6,504 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ജൂണ്‍ പാദത്തില്‍ മൊത്ത വരുമാനം 74,998.57 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 77,347.17 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം […]
ഡെല്‍ഹി: വരുമാനത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ജൂണ്‍ പാദത്തിലെ അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 6,068 കോടി രൂപയായി. മുന്‍ വര്‍ഷം ജൂണ്‍ പാദത്തില്‍ ബാങ്ക് 6,504 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ജൂണ്‍ പാദത്തില്‍ മൊത്ത വരുമാനം 74,998.57 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 77,347.17 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം മുന്‍ വര്‍ഷം ജൂണിലെ 5.32 ശതമാനത്തില്‍ നിന്ന് അവലോകന പാദത്തില്‍ 3.91 ശതമാനമായി മെച്ചപ്പെട്ടു. അതുപോലെ, അറ്റ നിഷ്‌ക്രിയ ആസ്തികൾ മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 1.7 ശതമാനത്തില്‍ നിന്ന് അവലോകന പാദത്തില്‍ 1.02 ശതമാനമായി കുറഞ്ഞു.