സീമന്‍സിന് മികച്ച നേട്ടം, അറ്റാദായത്തില്‍ ഇരട്ടിയിലധികം വര്‍ധന
ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ സീമന്‍സിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം ഇരട്ടിയിലധികം വര്‍ധിച്ച് 300.7 കോടി രൂപയായി. മുന്‍ വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 141.8 കോടി രൂപയായിരുന്നു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷമാണ് സീമെന്‍സ് പിന്തുടരുന്നത്. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 4,337 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,889 കോടി രൂപയായിരുന്നുവെന്ന് കമ്പനി ഫയലിംഗില്‍ പറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 2,692.8 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ […]
ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ സീമന്‍സിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം ഇരട്ടിയിലധികം വര്‍ധിച്ച് 300.7 കോടി രൂപയായി. മുന്‍ വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 141.8 കോടി രൂപയായിരുന്നു. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷമാണ് സീമെന്‍സ് പിന്തുടരുന്നത്. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 4,337 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,889 കോടി രൂപയായിരുന്നുവെന്ന് കമ്പനി ഫയലിംഗില്‍ പറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 2,692.8 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ കമ്പനിയുടെ ചെലവ് 3,929.20 കോടി രൂപയായി.
തങ്ങളുടെ എല്ലാ ബിസിനസ്സുകളിലും ശക്തമായ പ്രകടനം ഉണ്ടായിരുന്നു. നിലവില്‍ പൊതു, സ്വകാര്യ കാപെക്സ് ചെലവുകളില്‍ മാന്ദ്യം അനുഭവിക്കുന്നില്ലെങ്കിലും, ആഗോള പ്രശ്‌നങ്ങള്‍ ഡിമാന്‍ഡിനെ ബാധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് കാപെക്സ് ചെലവ കുറയുന്നതിന് കാരണമാകുമെന്ന് സീമെന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുനില്‍ മാത്തൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. വ്യവസായം, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, ട്രാന്‍സ്മിഷന്‍, വൈദ്യുതി ഉത്പാദനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാങ്കേതിക കമ്പനിയാണ് സീമെന്‍സ് ലിമിറ്റഡ്.