ആദിത്യ പുരി ബോര്‍ഡ് അംഗമായേക്കും, യെസ് ബാങ്ക് ഓഹരികള്‍ 13 ശതമാനം ഉയർന്നു

മുന്‍ എച്ച്ഡിഎഫ്സി ബാങ്ക് എംഡി ആദിത്യ പുരി കാര്‍ലൈല്‍ ഗ്രൂപ്പിന് വേണ്ടി യെസ് ബാങ്കിന്റെ ബോര്‍ഡില്‍ ഇടം നേടാന്‍ സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വ്യാപാരത്തിനിടയില്‍ യെസ് ബാങ്കിന്റെ ഓഹരികള്‍ 17.70 ശതമാനം ഉയര്‍ന്നു. കാര്‍ലൈല്‍, അഡ്വെന്റ് ഇന്റര്‍നാഷണല്‍ എന്നീ രണ്ട് ആഗോള സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫണ്ടുകളില്‍ നിന്ന് 8,900 കോടി രൂപ സമാഹരിക്കുമെന്ന് യെസ് ബാങ്ക് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഓരോ നിക്ഷേപകനും യെസ് ബാങ്കിന്റെ 10 ശതമാനം വരെ […]

Update: 2022-08-02 09:36 GMT

മുന്‍ എച്ച്ഡിഎഫ്സി ബാങ്ക് എംഡി ആദിത്യ പുരി കാര്‍ലൈല്‍ ഗ്രൂപ്പിന് വേണ്ടി യെസ് ബാങ്കിന്റെ ബോര്‍ഡില്‍ ഇടം നേടാന്‍ സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വ്യാപാരത്തിനിടയില്‍ യെസ് ബാങ്കിന്റെ ഓഹരികള്‍ 17.70 ശതമാനം ഉയര്‍ന്നു.

കാര്‍ലൈല്‍, അഡ്വെന്റ് ഇന്റര്‍നാഷണല്‍ എന്നീ രണ്ട് ആഗോള സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫണ്ടുകളില്‍ നിന്ന് 8,900 കോടി രൂപ സമാഹരിക്കുമെന്ന് യെസ് ബാങ്ക് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഓരോ നിക്ഷേപകനും യെസ് ബാങ്കിന്റെ 10 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്.

1994ല്‍ എച്ച്ഡിഎഫ്സി ബാങ്ക് ആരംഭിച്ചത് മുതല്‍ 2020 ഒക്ടോബര്‍ വരെ അവരുടെ എംഡിയും സിഇഒയും ആയിരുന്ന ആദിത്യ പുരി നിലവില്‍ കാര്‍ലൈല്‍ ഗ്രൂപ്പിന്റെ ഏഷ്യ പ്രൈവറ്റ് ഇക്വിറ്റി ടീമിന്റെ സീനിയര്‍ അഡൈ്വസറാണ്. യെസ് ബാങ്കിന്റെ ഓഹരി 12.84 ശതമാനം ഉയര്‍ന്ന് 17.14 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്.

Tags:    

Similar News