ഡിജിസിഎ ഉത്തരവ്: സ്‌പൈസ് ജെറ്റ് ഓഹരികൾ 4 ശതമാനം നഷ്ടത്തിൽ

സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനത്തോളം ഇടിഞ്ഞു. വിമാനങ്ങളിൽ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അടുത്ത എട്ടാഴ്ച്ചത്തേക്ക് 50 ശതമാനം സർവീസ് മാത്രം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടതിനെ തുടർന്നാണ് ഓഹരി വില ഇടിഞ്ഞത്. നിലവിൽ, നേർത്ത യാത്രാ സീസണായതിനാൽ മറ്റുള്ള എയർ ലൈനുകൾപോലെ കമ്പനിയും ഇതിനകം തന്നെ ഫ്ലൈറ്റ് ഓപ്പറേഷനുകൾ പുനഃക്രമീകരിച്ചിരിക്കുകയാണെന്നും, ഡിജിസിഎ ഉത്തരവ് അതിന്റെ ഷെഡ്യൂളിൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും കമ്പനി പറഞ്ഞു. ഫെസ്റ്റിവ് […]

Update: 2022-07-28 09:57 GMT

സ്‌പൈസ് ജെറ്റിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനത്തോളം ഇടിഞ്ഞു. വിമാനങ്ങളിൽ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അടുത്ത എട്ടാഴ്ച്ചത്തേക്ക് 50 ശതമാനം സർവീസ് മാത്രം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടതിനെ തുടർന്നാണ് ഓഹരി വില ഇടിഞ്ഞത്. നിലവിൽ, നേർത്ത യാത്രാ സീസണായതിനാൽ മറ്റുള്ള എയർ ലൈനുകൾപോലെ കമ്പനിയും ഇതിനകം തന്നെ ഫ്ലൈറ്റ് ഓപ്പറേഷനുകൾ പുനഃക്രമീകരിച്ചിരിക്കുകയാണെന്നും, ഡിജിസിഎ ഉത്തരവ് അതിന്റെ ഷെഡ്യൂളിൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും കമ്പനി പറഞ്ഞു. ഫെസ്റ്റിവ് സീസൺ ആരംഭിക്കുന്നതോടെ കമ്പനിയുടെ പ്രവർത്തനങ്ങൾ വർധിപ്പിക്കുമെന്നും, എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും എയർലൈൻ പറഞ്ഞു. ഓഹരി ഇന്ന് 3.52 ശതമാനം നഷ്ടത്തിൽ 36.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News