സ്പോട്ടൻ സംയോജനം: ഡെലിവറി ഓഹരികൾക്ക് 4 ശതമാനം ഉയർച്ച
ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ കമ്പനിയായ ഡെലിവറി ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.36 ശതമാനം ഉയർന്നു. 2021 ഓഗസ്റ്റിൽ കമ്പനി ഏറ്റെടുത്ത സ്പോട്ടൻ കമ്പനിയുടെ മൊത്ത ബിസിനസ്സ്, വിതരണ ശൃംഖല, പ്രവർത്തനങ്ങൾ എന്നിവയുടെ സംയോജനം വിജയകരമായി പൂർത്തിയാക്കിയതിന് തുടർന്നാണ് വില ഉയർന്നത്. 2,000 ത്തോളം സ്പോട്ടൻ ടീം അംഗങ്ങളുടെ സ്വംശീകരണം, 5,500 ലധികം ഇടപാടുകാർ, 350 പ്രവർത്തന സൗകര്യങ്ങളിലായി 2.5 മില്യൺ സ്‌ക്വയർ ഫെസ്റ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെട്ട സംയോജന പ്രക്രിയ രാജ്യത്തെ ഏറ്റവും വലിയ […]
ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ കമ്പനിയായ ഡെലിവറി ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5.36 ശതമാനം ഉയർന്നു. 2021 ഓഗസ്റ്റിൽ കമ്പനി ഏറ്റെടുത്ത സ്പോട്ടൻ കമ്പനിയുടെ മൊത്ത ബിസിനസ്സ്, വിതരണ ശൃംഖല, പ്രവർത്തനങ്ങൾ എന്നിവയുടെ സംയോജനം വിജയകരമായി പൂർത്തിയാക്കിയതിന് തുടർന്നാണ് വില ഉയർന്നത്. 2,000 ത്തോളം സ്പോട്ടൻ ടീം അംഗങ്ങളുടെ സ്വംശീകരണം, 5,500 ലധികം ഇടപാടുകാർ, 350 പ്രവർത്തന സൗകര്യങ്ങളിലായി 2.5 മില്യൺ സ്‌ക്വയർ ഫെസ്റ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെട്ട സംയോജന പ്രക്രിയ രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്ക് സംയോജനമാണ്.
ഡെലിവെറിയുടെ സ്പോട്ടൻ കമ്പനിയുടെ ഏറ്റെടുക്കൽ വഴി സംയോജിത ബിസിനസ്സിൽ വളർച്ചയുണ്ടാക്കാനും, വിശാലമായ നെറ്റ് വർക്ക് ശൃംഖലകൾ സൃഷ്ടിക്കാനും, ട്രാൻസിറ്റ് ടൈം മെച്ചപ്പെടുത്താനും, പ്രവർത്തന ചെലവ് കുറക്കാനും സഹായിക്കും. പുതിയ വിപണികളിൽ പ്രവേശിക്കാനും ഇത് സഹായകരമാണ്. ഓഹരി ഇന്ന് 3.84 ശതമാനം ഉയർന്ന് 645 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.