നഷ്ടം ഉയർന്നു; രാംകോ സിസ്റ്റംസ് ഓഹരികൾക്ക് 12 ശതമാനം വീഴ്ച

രാംകോ സിസ്റ്റംസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 13.21 ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ ജൂൺ പാദ അറ്റനഷ്ടം 50.72 കോടി രൂപയായി ഉയർന്നതോടെയാണ് വിലയിടിഞ്ഞത്. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ അറ്റ നഷ്ടം 26.45 കോടി രൂപയും, 2022 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 8.72 കോടി രൂപയുമായിരുന്നു. കമ്പനിയുടെ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം പാദാടിസ്ഥാനത്തിൽ 3.22 ശതമാനവും, വാർഷികാടിസ്ഥാനത്തിൽ 14.62 ശതമാനവും ഇടിഞ്ഞ് 119.91 കോടി രൂപയായി. എങ്കിലും കമ്പനിക്ക് അവരുടെ ഭാവി വളർച്ചയിൽ വളരെയധികം ശുഭ […]

Update: 2022-07-26 09:55 GMT

രാംകോ സിസ്റ്റംസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 13.21 ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ ജൂൺ പാദ അറ്റനഷ്ടം 50.72 കോടി രൂപയായി ഉയർന്നതോടെയാണ് വിലയിടിഞ്ഞത്. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ അറ്റ നഷ്ടം 26.45 കോടി രൂപയും, 2022 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 8.72 കോടി രൂപയുമായിരുന്നു. കമ്പനിയുടെ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം പാദാടിസ്ഥാനത്തിൽ 3.22 ശതമാനവും, വാർഷികാടിസ്ഥാനത്തിൽ 14.62 ശതമാനവും ഇടിഞ്ഞ് 119.91 കോടി രൂപയായി.

എങ്കിലും കമ്പനിക്ക് അവരുടെ ഭാവി വളർച്ചയിൽ വളരെയധികം ശുഭ പ്രതീക്ഷയുണ്ട്. ഈ പാദത്തിൽ, വിപണികളെല്ലാം തുറന്നതിനാൽ കൂടുതൽ ഉപഭോക്താക്കളിലേക്കെത്തുന്നതിനു കഴിഞ്ഞിട്ടുണ്ടെന്നും, കമ്പനിയുടെ ഓർഡർ ബുക്ക് വർധിച്ചിട്ടുണ്ടെന്നും പറഞ്ഞു. മൊത്തത്തിലുള്ള ഈ മുന്നേറ്റം കഴിഞ്ഞ കുറച്ചു പാദങ്ങളിലായി കമ്പനി നടത്തിയ നിക്ഷേപങ്ങൾക്ക് ഗുണകരമാകുമെന്നും അവർ പറഞ്ഞു. ഓഹരി ഇന്ന് 11.55 ശതമാനം നഷ്ടത്തിൽ 274.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News