സണ്‍ ഫാര്‍മയിലെ ഓഹരി പങ്കാളിത്തം 3,882 കോടി രൂപ വെട്ടിക്കുറച്ച് എൽഐസി

ഡെല്‍ഹി: സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഓഹരി പങ്കാളിത്തം കുറച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി). കമ്പനിയുടെ രണ്ട് ശതമാനം ഓഹരികള്‍ ഏകദേശം 3,882 കോടി രൂപയ്ക്കാണ് എല്‍ഐസി വിറ്റത്. 2021 മെയ് 17 മുതല്‍ ഈ മാസം 22 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെയാണ് ഇത്രയും ഓഹരികള്‍ വിറ്റഴിച്ചത്. ഇതോടെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ എല്‍ഐസി ഓഹരി പങ്കാളിത്തം 16,85,66,486 ല്‍ നിന്ന് 12,05,24,944 ഓഹരികളായി കുറഞ്ഞു. സൺ ഫാർമയുടെ അടച്ചുതീർത്ത മൂലധനത്തിന്റെ 7.026 ശതമാനമായിരുന്നു […]

Update: 2022-07-25 23:50 GMT

ഡെല്‍ഹി: സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഓഹരി പങ്കാളിത്തം കുറച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി).

കമ്പനിയുടെ രണ്ട് ശതമാനം ഓഹരികള്‍ ഏകദേശം 3,882 കോടി രൂപയ്ക്കാണ് എല്‍ഐസി വിറ്റത്. 2021 മെയ് 17 മുതല്‍ ഈ മാസം 22 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെയാണ് ഇത്രയും ഓഹരികള്‍ വിറ്റഴിച്ചത്.

ഇതോടെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ എല്‍ഐസി ഓഹരി പങ്കാളിത്തം 16,85,66,486 ല്‍ നിന്ന് 12,05,24,944 ഓഹരികളായി കുറഞ്ഞു.

സൺ ഫാർമയുടെ അടച്ചുതീർത്ത മൂലധനത്തിന്റെ 7.026 ശതമാനമായിരുന്നു എല്‍ഐസിയുടെ ഓഹരി വിഹിതം.

ഓഹരികള്‍ ഓരോന്നിനും ശരാശരി 808.02 രൂപ നിരക്കിലാണ് വിറ്റത്. മൊത്തം 3,881.85 കോടി രൂപയുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്.

ലിസ്റ്റഡ് കമ്പനികള്‍ക്ക് മറ്റ് സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം രണ്ട് ശതമാനമോ അതില്‍ കുറയുകയോ ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിക്കേണ്ടതുണ്ട്.

സെന്‍സെക്‌സില്‍ എല്‍ഐസിയുടെ ഓഹരികള്‍ 0.68 ശതമാനം ഇടിഞ്ഞ് 679.30 രൂപയിലും സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഓഹരികള്‍ 0.48 ശതമാനം ഇടിഞ്ഞ് 872.90 രൂപയിലുമനു ഇന്ന് രാവിലെ 10.45 നു വ്യാപാരം നടക്കുന്നത്.

Tags:    

Similar News