മെറ്റാവേര്‍സ് ഗവേഷണത്തിന് മഹീന്ദ്രയുടെ 'മേക്കേഴ്സ് ലാബ്' വരുന്നു
ഡെല്‍ഹി: ക്വാണ്ടം കമ്പ്യൂട്ടിംഗ്, വിശദീകരിക്കാവുന്ന നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), മെറ്റാവേര്‍സ് എന്നിവയില്‍ ഗവേഷണത്തിനും വികസനത്തിനുമായി പുതിയ 'മേക്കേഴ്സ് ലാബ്' സ്ഥാപിക്കുന്നതിന് ടെക് മഹീന്ദ്രയും, മഹീന്ദ്ര സര്‍വകലാശാലയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ടെക് മഹീന്ദ്രയ്ക്ക് ആഗോള തലത്തില്‍ 10 മേക്കേഴ്സ് ലാബുണ്ട്. മഹീന്ദ്ര സര്‍വകലാശാലയിലെ പുതിയ യൂണിറ്റ് ആഗോളതലത്തില്‍ 11-ാമത്തെയും ഹൈദരാബാദിലെ രണ്ടാമത്തെയുമായിരിക്കും. 'ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റാ സെന്ററുകള്‍, 5 ജി എന്നിവയിലെ വളര്‍ച്ചയ്ക്കൊപ്പം ഡാറ്റാ സ്ഫോടനത്തെ ഉറ്റുനോക്കുന്നുണ്ട്. ഇത് […]
ഡെല്‍ഹി: ക്വാണ്ടം കമ്പ്യൂട്ടിംഗ്, വിശദീകരിക്കാവുന്ന നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), മെറ്റാവേര്‍സ് എന്നിവയില്‍ ഗവേഷണത്തിനും വികസനത്തിനുമായി പുതിയ 'മേക്കേഴ്സ് ലാബ്' സ്ഥാപിക്കുന്നതിന് ടെക് മഹീന്ദ്രയും, മഹീന്ദ്ര സര്‍വകലാശാലയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ടെക് മഹീന്ദ്രയ്ക്ക് ആഗോള തലത്തില്‍ 10 മേക്കേഴ്സ് ലാബുണ്ട്. മഹീന്ദ്ര സര്‍വകലാശാലയിലെ പുതിയ യൂണിറ്റ് ആഗോളതലത്തില്‍ 11-ാമത്തെയും ഹൈദരാബാദിലെ രണ്ടാമത്തെയുമായിരിക്കും.
'ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റാ സെന്ററുകള്‍, 5 ജി എന്നിവയിലെ വളര്‍ച്ചയ്ക്കൊപ്പം ഡാറ്റാ സ്ഫോടനത്തെ ഉറ്റുനോക്കുന്നുണ്ട്. ഇത് നിലവിലെ കമ്പ്യൂട്ടിംഗ് സിസ്റ്റത്തിലെ മാറ്റത്തിന് കാരണമാകുന്നുണ്ട്,' ടെക് മഹീന്ദ്ര എംഡിയും സിഇഒയുമായ സി പി ഗുര്‍നാനി പറഞ്ഞു.
അക്കാദമിക-വ്യവസായ സഹകരണമാണ് ധാരണാപത്രത്തിലെ ഏറ്റവും മികച്ച കാര്യമെന്ന് മഹീന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ യാജുലു മെദുരി പറഞ്ഞു.
പങ്കാളിത്തത്തിന്റെ ഭാഗമായി, മഹീന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേക്കേഴ്സ് ലാബില്‍ നിര്‍മ്മിച്ച ബൗദ്ധിക സ്വത്തുക്കളില്‍ പ്രവര്‍ത്തിക്കാനും കാമ്പസിലെ ഗവേഷണ-വികസന പദ്ധതികളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. ക്വാണ്ടം കംമ്പ്യൂട്ടിംഗ് വളരെ നവീനമായ ഘട്ടത്തിലാണെന്ന് ടെക് മഹീന്ദ്രയുടെ മേക്കേഴ്സ് ലാബിന്റെ ഗ്ലോബല്‍ ഹെഡ് നിഖില്‍ മല്‍ഹോത്ര പറഞ്ഞു.
ഉപഗ്രഹങ്ങള്‍ക്കായുള്ള ഇമേജ് ഒപ്റ്റിമൈസേഷനില്‍ ക്വാണ്ടത്തിന്റെ സ്വാധീനത്തില്‍ മേക്കേഴ്സ് ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മഹീന്ദ്ര സര്‍വകലാശാലയുമായി സഹകരിച്ച് വിശദീകരിക്കാവുന്ന നിര്‍മിത ബുദ്ധി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പര്യവേക്ഷണം ചെയ്യുമെന്നും മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.