രാജ്യം കത്തുന്നു; ശ്രീലങ്കയില്‍ ഉടന്‍ ഇടപെടലുണ്ടാകും: ഐഎംഎഫ്

കൊളംബോ: ശ്രീലങ്കയിലെ ജനകീയ രോഷം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷമായി നിരീക്ഷിച്ച് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). ശ്രീലങ്കയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനും രാഷ്ട്രീയ പ്രതിസന്ധി വേഗം പരിഹരിക്കുക വഴി ഉടന്‍ ഇടപെടല്‍ ഉണ്ടാകുമെന്നും ഐഎംഎഫ് അറിയിച്ചു. ദ്വീപ് രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ട ലങ്കന്‍ ജനത സര്‍ക്കാര്‍ വിരുദ്ധ സമരത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതി പ്രതിഷോധക്കാര്‍ കയ്യടക്കി. പ്രസിഡന്റ് രാജ്യം […]

Update: 2022-07-10 02:11 GMT

കൊളംബോ: ശ്രീലങ്കയിലെ ജനകീയ രോഷം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷമായി നിരീക്ഷിച്ച് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്).

ശ്രീലങ്കയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനും രാഷ്ട്രീയ പ്രതിസന്ധി വേഗം പരിഹരിക്കുക വഴി ഉടന്‍ ഇടപെടല്‍ ഉണ്ടാകുമെന്നും ഐഎംഎഫ് അറിയിച്ചു.

ദ്വീപ് രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ട ലങ്കന്‍ ജനത സര്‍ക്കാര്‍ വിരുദ്ധ സമരത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതി പ്രതിഷോധക്കാര്‍ കയ്യടക്കി. പ്രസിഡന്റ് രാജ്യം വിട്ടതായും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാന മന്ത്രി റനില്‍ വിക്രമ സിംഗെ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രജപക്‌സെ ബുധനാഴ്ച രാജി സമര്‍പ്പിക്കും.

ധനമന്ത്രി കൂടിയായിരുന്ന പ്രധാനമന്ത്രി വിക്രമ സിംഗെ ഐഎംഎഫുമായി ആദ്യതല നയതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം, മോണിറ്ററി പ്രോഗ്രാം ലക്ഷ്യങ്ങള്‍ പൂര്‍ത്തിയായതായി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീരസിംഗ വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ശ്രീലങ്കന്‍ ഐഎംഎഫ് സീനിയര്‍ മിഷന്‍ ചീഫ് പീറ്റര്‍ ബ്രൂയറും, ശ്രീലങ്കന്‍ ഐഎംഎഫ് മിഷന്‍ ചീഫ് മസാഹിറോ നൊസാക്കിയും ഞായറാഴ്ച പറഞ്ഞു.

'സാമ്പത്തിക മന്ത്രാലയത്തിലെയും ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിലെയും ഞങ്ങളുടെ പ്രതിനിധികളഉം സാങ്കേതിക ചര്‍ച്ചകള്‍ തുടരാന്‍ പദ്ധതിയിടുമ്പോള്‍,നിലവിലെ സാഹചര്യം പരിഹരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ഐഎംഎഫ് പിന്തുണയുള്ള പ്രോഗ്രാമില്‍ ഞങ്ങളുടെ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതകള്‍ തുറക്കും', ഐഎംഎഫ് പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഒരു ഇടക്കാല ബജറ്റ് നടക്കേണ്ടേതായിരുന്നു.

നിലവിലെ വിദേശനാണ്യ ശേഖരത്തിലെ രൂക്ഷമായ ക്ഷാമം പരിഹരിക്കാന്‍ കുറഞ്ഞത് നാല് ബില്യണ്‍ യുഎസ് ഡോളറെങ്കിലും നേടേണ്ടതുണ്ട്. ജൂണില്‍ രാജ്യത്തിന്റെ പണപ്പെരുപ്പം 50 ശതമാനത്തിലെത്തിയിരുന്നു. ഒപ്പം ശ്രീലങ്കന്‍ രൂപയുടെ മൂല്യം 3630 രൂപയായി കുറിഞ്ഞിരുന്നു.

'നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി ജനങ്ങളില്‍, പ്രത്യേകിച്ച് ദരിദ്രരും ദുര്‍ബലരുമായ വിഭാഗങ്ങളില്‍ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് ഞങ്ങള്‍ ഉത്കണ്ഠാകുലരാണ്. ഐഎംഎഫിന്റെ നയങ്ങള്‍ക്ക് അനുസൃതമായി ഈ പ്രയാസകരമായ സമയത്ത് ശ്രീലങ്കയെ പിന്തുണയ്ക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുന്നു', ഐഎംഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.wor

Tags:    

Similar News