ഐപിപിബി യുടെ വെര്‍ച്ച്വല്‍ ഡെബിറ്റ് കാര്‍ഡിന് ഫീസുണ്ടേ…
വെര്‍ച്ച്വല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്. പുതിയ നിരക്കുകള്‍ ജൂലായ് 15 ന് പ്രാബല്യത്തില്‍ വരും. സാധാരണ അക്കൗണ്ടിന്റെ ഭാഗമായി എടുക്കുന്ന വെര്‍ച്ച്വല്‍ ക്രെഡിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസായി 25 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. എന്നാല്‍ പ്രീമിയം അക്കൗണ്ടാണെങ്കില്‍ ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡാണ് ഇത്. സാധാരണ പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ റൂപേ കാര്‍ഡുകള്‍ ബാധകമായ എല്ലാ സ്ഥലത്തും ഇതും […]
വെര്‍ച്ച്വല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്. പുതിയ നിരക്കുകള്‍ ജൂലായ് 15 ന് പ്രാബല്യത്തില്‍ വരും. സാധാരണ അക്കൗണ്ടിന്റെ ഭാഗമായി എടുക്കുന്ന വെര്‍ച്ച്വല്‍ ക്രെഡിറ്റ് കാര്‍ഡിന് വാര്‍ഷിക ഫീസായി 25 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുക. എന്നാല്‍ പ്രീമിയം അക്കൗണ്ടാണെങ്കില്‍ ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡാണ് ഇത്. സാധാരണ പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ റൂപേ കാര്‍ഡുകള്‍ ബാധകമായ എല്ലാ സ്ഥലത്തും ഇതും ഉപയോഗിക്കാം. മര്‍ച്ചൻറ് വെബ്‌സൈറ്റുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. അക്കൗണ്ടുടമകള്‍ക്ക്് അവരുടെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനില്‍ നിന്ന് ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡ് ജനറേറ്റ് ചെയ്യാം.
ഇതിനായി IPPB ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ലോഗിന്‍ ചെയ്യുക.
പിന്നീട് റൂപേ കാര്‍ഡില്‍ വെര്‍ച്ച്വല്‍ ഡെബിറ്റ് കാര്‍ഡ് ക്ലിക്ക് ചെയ്യുക.
അടുത്ത പേജില്‍ 'റിക്വസ്റ്റ് വെര്‍ച്ച്വല്‍ ഡെബിറ്റ് കാര്‍ഡ്' ക്ലിക്ക് ചെയ്യുക.
'കണ്ടിന്യൂ' ബട്ടണില്‍ ക്ലിക്ക് ചെയത് ശേഷം ലഭിക്കുന്ന ഒടിപി എന്റര്‍ ചെയ്യുന്നതോടെ വെര്‍ച്ച്വല്‍ ഡെബിറ്റ് കാര്‍ഡ് ജനറേറ്റ് ആകും.