പഞ്ചാബ് നാഷണല്‍ ബാങ്ക് പ്ലാറ്റിനം മാസ്റ്റര്‍ കാര്‍ഡ്, പ്ലാറ്റിനം റൂപേ കാര്‍ഡ്, വിസ ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ, റൂപേ സെലക്റ്റ്, വിസ സിഗ്‌നേച്ചര്‍ ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകളുടെ പരിധി ഉയര്‍ത്തുന്നു. ഈ കാര്‍ഡുകളുപയോഗിച്ച് ഒരു ദിവസം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 50,000 രൂപയാണ്. ഒറ്റത്തവണ പിന്‍വലിക്കാവുന്നത് 20,000 രൂപ. ഓണ്‍ലൈന്‍ ഇടപാടുകള്‍, പിഒഎസ് എന്നിവ വഴി പരിധി 1,25,000 രൂപയാണ്.
പ്ലാറ്റിനം കാര്‍ഡുകള്‍, വിസ ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള ഒരു ദിവസത്തെ ഇടപാട് പരിധി 50,000 രൂപയില്‍ നിന്നും 1,00,000 രൂപയായി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. കൂടാതെ പിഒഎസ്, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവയുടെ പരിധി 1,25,000 രൂപയില്‍ നിന്നും 3,00,000 രൂപയാക്കാനും ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റൂപേ സെലക്റ്റ്, വിസ സിഗ്‌നേച്ചര്‍ ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 50,000 രൂപയില്‍ നിന്നും 1,50,000 രൂപയക്കും. പിഒഎസ്, ഡിജിറ്റല്‍ ഇടപാടുകളുടെ പരിധി 1,25,000 ല്‍ നിന്നും 5,00,000 രൂപയായും ഉയര്‍ത്തും. ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, പിഎന്‍ബി എടിഎം, ഐവിആര്‍, ശാഖ സന്ദര്‍ശനം എന്നീ മാര്‍ഗങ്ങളിലൂടെ ഇടപാട് പരിധി സെറ്റ് ചെയ്യാവുന്നതാണ്.
പിഎന്‍ബി വണ്‍ ആപ് ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡിന്റെ ഇടപാട് പരിധി നിശ്ചയിക്കാം. പിഎന്‍ബി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത്, അതില്‍ ഡെബിറ്റ് കാര്‍ഡ് എന്ന ഐക്കണിലെ അപ്ഡേറ്റ് എടിഎം ലിമിറ്റ് എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യണം. അക്കൗണ്ട് നമ്പര്‍ നല്‍കണം. ഡെബിറ്റ് കാര്‍ഡ് ഓതന്റിക്കേഷന്‍ എന്ന ഐക്കണിനു താഴെ ഡെബിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കണം.കാര്‍ഡിന്റെ കാലാവധി, പിന്‍ നമ്പര്‍ എന്നീ വിവരങ്ങളും നല്‍കി കണ്ടിന്യു എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ നിലവിലെ ഇടപാട് പരിധി എത്രയാണെന്ന് നല്‍കിയിട്ടുണ്ടാകും. ഇത് മാറ്റി പുതിയ പരിധി നല്‍കാവുന്നതാണ്. ഇത് നല്‍കി കഴിയുമ്പോള്‍ ലഭിക്കുന്ന ഒടിപി കൂടി നല്‍കി കഴിഞ്ഞാല്‍ പുതിയ ഇടപാട് പരിധിയില്‍ ഇടപാടുകള്‍ നടത്താം.