അനിയന്ത്രിത പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സെബി
ഡെല്‍ഹി: ആല്‍ഗോരിതമിക് ട്രേഡിംഗ് വാഗ്ദാനം ചെയ്യുന്ന അനിയന്ത്രിതമായ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്നതിനെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം ബിസിനസുകളുമായി വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും സെബി കര്‍ശനമായി അറിയിച്ചു. 'ഈ പ്ലാറ്റ്ഫോമുകള്‍ അനിയന്ത്രിതമാണ്, അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനം ഇല്ല," സെബി വ്യക്തമാക്കി. അനിയന്ത്രിതമായ പല പ്ലാറ്റ്ഫോമുകളും നിക്ഷേപകര്‍ക്ക് അവരുടെ ട്രേഡുകള്‍ ഓട്ടോമേറ്റ് ചെയ്യാനുള്ള അല്‍ഗോരിതം ട്രേഡിംഗ് സേവനങ്ങളോ സൗകര്യങ്ങളോ വാഗ്ദാനം ചെയ്യുന്നതായി […]
ഡെല്‍ഹി: ആല്‍ഗോരിതമിക് ട്രേഡിംഗ് വാഗ്ദാനം ചെയ്യുന്ന അനിയന്ത്രിതമായ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്നതിനെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം ബിസിനസുകളുമായി വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും സെബി കര്‍ശനമായി അറിയിച്ചു.
'ഈ പ്ലാറ്റ്ഫോമുകള്‍ അനിയന്ത്രിതമാണ്, അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനം ഇല്ല," സെബി വ്യക്തമാക്കി. അനിയന്ത്രിതമായ പല പ്ലാറ്റ്ഫോമുകളും നിക്ഷേപകര്‍ക്ക് അവരുടെ ട്രേഡുകള്‍ ഓട്ടോമേറ്റ് ചെയ്യാനുള്ള അല്‍ഗോരിതം ട്രേഡിംഗ് സേവനങ്ങളോ സൗകര്യങ്ങളോ വാഗ്ദാനം ചെയ്യുന്നതായി സെബിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം.
'റേറ്റിംഗുകള്‍' സഹിതം നിക്ഷേപത്തില്‍ വന്‍ ആദായത്തിന്റെ 'ക്ലെയിമുകള്‍' കൊണ്ടും ഭാവിയില്‍ സമാനമായ വരുമാനം ലഭിക്കുമെന്ന അവകാശവാദങ്ങള്‍ക്കുമൊപ്പം ഈ സ്ട്രാറ്റജീസ് വിപണനം ചെയ്യപ്പെടുന്നുണ്ട്, മാർക്കറ്റ് റെഗുലേറ്റർ പറഞ്ഞു.