കടപ്പത്രങ്ങളുടെ പലിശക്കും മുടക്കം വരുത്തി ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്
ഡെല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന്റെ (എഫ്ഇഎല്‍) ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളുടെ പലിശ അടവില്‍ വീഴ്ച്ച. 1.41 കോടി രൂപയാണ് പലിശ ഇനത്തില്‍ വീഴ്ച വന്നിരിക്കുന്നത്. ഈ മാസം ആറാം തീയതിയായിരുന്നു പലിശ അടയ്ക്കാനുള്ള അവസാന തിയതി. കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപനം കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പേയ്മെന്റുകളില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. 29 കോടി രൂപയ്ക്ക് വിതരണം ചെയ്ത സെക്യൂരിറ്റികളുടെ പലിശയിലാണ് ഇപ്പോള്‍ അടവ് തെറ്റിയിരിക്കുന്നത്. 2021 ഡിസംബര്‍ 12 മുതല്‍ 2022 […]
ഡെല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന്റെ (എഫ്ഇഎല്‍) ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളുടെ പലിശ അടവില്‍ വീഴ്ച്ച.
1.41 കോടി രൂപയാണ് പലിശ ഇനത്തില്‍ വീഴ്ച വന്നിരിക്കുന്നത്. ഈ മാസം ആറാം തീയതിയായിരുന്നു പലിശ അടയ്ക്കാനുള്ള അവസാന തിയതി.
കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപനം കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പേയ്മെന്റുകളില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. 29 കോടി രൂപയ്ക്ക് വിതരണം ചെയ്ത സെക്യൂരിറ്റികളുടെ പലിശയിലാണ് ഇപ്പോള്‍ അടവ് തെറ്റിയിരിക്കുന്നത്.
2021 ഡിസംബര്‍ 12 മുതല്‍ 2022 ജൂണ്‍ അഞ്ച് വരെയുള്ള കാലയളവിലെ പലിശ അടയ്ക്കുന്നതില്‍ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന്റെ വീഴ്ച വരുത്തിയതായാണ് റിപ്പോര്‍ട്ട്. കടപ്പത്രങ്ങള്‍ സുരക്ഷിതമാണ്; കൂടാതെ പ്രതിവര്‍ഷം 9.8 ശതമാനം കൂപ്പണ്‍ നിരക്കുമുണ്ട്.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ 2,835.65 കോടി രൂപയുടെ വീഴ്ച വരുത്തിയതായി ഏപ്രിലില്‍ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. അതിന്റെ അവസാന തീയതി ഇക്കഴിഞ്ഞ മാര്‍ച്ച് 31 ആയിരുന്നു.
റിലയന്‍സ് റീട്ടെയിലുമായി 2020 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച 24,713 കോടി രൂപയുടെ ഇടപാടിന്റെ ഭാഗമായി കൈമാറാനിരുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, മൊത്തവ്യാപാരം, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് ഉള്‍പ്പെടെയുള്ള 19 ഗ്രൂപ്പ് കമ്പനികളുടെ ഭാഗമായിരുന്നു ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്.
എന്നാല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് നിക്ഷേപകരുടെ എതിർപ്പിനെതുടർന്ന് ഇടപാട് ഉപേക്ഷിക്കുകയായിരുന്നു.