നിങ്ങളുടെ ഗൂഗിള്‍ പേ തകരാറിലോ? പ്രശ്‌നങ്ങളും പരിഹാരങ്ങളും

ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഡിജിറ്റല്‍ വാലറ്റ് പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ പേ. കേരളത്തിലെ കണക്കുകള്‍ നോക്കിയാലും താരമതമ്യേന ഗുഗിള്‍ പേയിലാണ് നല്ലൊരു വിഭാഗം ആളുകളും ഇ-പേ്‌മെന്റുകള്‍ നടത്തുന്നത്.  ഗൂഗിള്‍ പേ നിങ്ങള്‍ക്കിട്ട് നല്ല ഒന്നാന്തരം പണി തന്നിട്ടുണ്ടോ ? തീര്‍ച്ചയായും ഉണ്ടാകും. ഇത്തരം നൂലാമാലകള്‍ തുടര്‍ക്കഥയാകാതിരിക്കാനുള്ള പൊടിക്കൈകള്‍ നിങ്ങളേവരും അറിഞ്ഞിരിക്കണം. സെര്‍വര്‍ പ്രശ്‌നങ്ങളാണ് കൂടുതലായും നിങ്ങളെ കുഴപ്പത്തിലാക്കുന്നത്. ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ ഇത് കാണുന്നതിന് പ്രധാന കാരണം ഇന്റര്‍നെറ്റ് കണക്ടവിറ്റിയുമായിലെ പ്രശ്‌നമാണ്. ഫോണിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ കൃത്യമായി […]

Update: 2022-05-21 06:02 GMT
trueasdfstory

ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഡിജിറ്റല്‍ വാലറ്റ് പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ പേ. കേരളത്തിലെ കണക്കുകള്‍ നോക്കിയാലും താരമതമ്യേന...

ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഡിജിറ്റല്‍ വാലറ്റ് പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ പേ. കേരളത്തിലെ കണക്കുകള്‍ നോക്കിയാലും താരമതമ്യേന ഗുഗിള്‍ പേയിലാണ് നല്ലൊരു വിഭാഗം ആളുകളും ഇ-പേ്‌മെന്റുകള്‍ നടത്തുന്നത്. ഗൂഗിള്‍ പേ നിങ്ങള്‍ക്കിട്ട് നല്ല ഒന്നാന്തരം പണി തന്നിട്ടുണ്ടോ ? തീര്‍ച്ചയായും ഉണ്ടാകും. ഇത്തരം നൂലാമാലകള്‍ തുടര്‍ക്കഥയാകാതിരിക്കാനുള്ള പൊടിക്കൈകള്‍ നിങ്ങളേവരും അറിഞ്ഞിരിക്കണം.
സെര്‍വര്‍ പ്രശ്‌നങ്ങളാണ് കൂടുതലായും നിങ്ങളെ കുഴപ്പത്തിലാക്കുന്നത്. ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ ഇത് കാണുന്നതിന് പ്രധാന കാരണം ഇന്റര്‍നെറ്റ് കണക്ടവിറ്റിയുമായിലെ പ്രശ്‌നമാണ്. ഫോണിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ കൃത്യമായി ഉണ്ടോ എന്ന് നോക്കുക, ഫോണിലെ സമയം, തീയതി എന്നിവ കൃത്യമാണെന്ന് ഉറപ്പാക്കുക എന്നിവയാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ടും സംഗതി റെഡിയായില്ലെങ്കില്‍ ഏറോപ്ലെയന്‍ മോഡ് ഓണാക്കി വെച്ച് അല്‍പം കഴിഞ്ഞ് ഓഫാക്കാം.
പണം അയയ്ക്കുവാന്‍ നോക്കുമ്പോഴും സെര്‍വര്‍ പ്രശ്‌നങ്ങള്‍ കാണിക്കും. അപ്പോള്‍ ഫോണിന്റെ സെറ്റിംഗ്‌സിലേക്ക് ചെല്ലുക.'Settings > Apps & notifications > Google Pay > Storage > Clear Cache എന്ന ഓപ്ഷനില്‍ പോയി ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്യാം. ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്തിട്ടും സംഗതി റെഡിയായില്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെടാം.
Google Pay Bank Server Unavailable എന്ന് കാണിക്കുമ്പോള്‍ നിങ്ങളുടെ മറ്റൊരു അക്കൗണ്ടിലേക്ക് കണക്ട് ചെയ്ത് ഇടപാടുകള്‍ പൂര്‍ത്തിയാക്കാനും ശ്രമിക്കുക. Unable To Add A Bank Account അതായത് ബാങ്ക് അക്കൗണ്ട് യോജിപ്പിക്കാന്‍ സാധിക്കുന്നില്ല എന്ന പ്രശ്‌നം കാണിച്ചാലും ഇതേ സ്റ്റെപ്പുകള്‍ തന്നെ പിന്തുടരുക. എന്നാല്‍ ഇത്തരം ഘട്ടത്തില്‍ ക്യാഷെ ക്ലിയര്‍ ചെയ്യുന്നതിനൊപ്പം ക്ലിയര്‍ ഡാറ്റാ എന്ന ബട്ടണും അമര്‍ത്തുക. അങ്ങനെ ചെയ്താല്‍ മിക്ക ഫോണുകളിലേയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
Unable to add account because of the server unavailable എന്നാണ് കാണിക്കുന്നതെങ്കില്‍ അത് ടെമ്പററി എറര്‍ മാത്രമാണ്. ആപ്പ് ക്ലോസ് ചെയ്ത് കുറച്ച് സമയം കഴിഞ്ഞ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഒക്കെ ഉറപ്പാക്കി വീണ്ടും ശ്രമിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കും. Trouble While Connecting To Your Bank Account എന്ന് കാണിച്ചാലും ഇതേ ഉള്ളൂ പരിഹാരം.
Waiting for the bank error എന്ന് പണമയയ്ക്കുമ്പോള്‍ കാണിക്കാറുണ്ടോ ? ബാങ്കില്‍ നിന്നും നിങ്ങളുടെ ട്രാന്‍സാക്ഷന് പ്രതികരണം ഉണ്ടാവാത്ത സമയത്താണ് ഇങ്ങനെ കാണിക്കുന്നത്. പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പോവുകയും എന്നാല്‍ ട്രാന്‍സാക്ഷന്‍ ഫെയില്‍ഡ് എന്നും കാണിച്ചാല്‍ ഉടന്‍ തന്നെ ആപ്പിന്റെ വലത് വശത്ത് മുകളില്‍ കൊടുത്തിരിക്കുന്ന ഓപ്ഷന്‍ തുറന്ന് Settings > Help & Feedback എന്ന ഓപ്ഷന്‍ എടുക്കുക . ഇതില്‍ കോണ്‍ട്ടാക്ട് ബട്ടന്‍ ക്ലിക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും. ഇത് വേഗം നടത്തിയാല്‍ ബാങ്കിന്റെ ഭാഗത്ത് നിന്നും പരിഹാരം ഉടന്‍ ലഭ്യമാകും. ഗൂഗിള്‍ പേയില്‍ ബ്ലാക്ക് സ്‌ക്രീന്‍ അല്ലെങ്കില്‍ ബ്ലാക്ക് സ്‌ക്രീന്‍ എറര്‍ സാധാരണ വരുന്ന ഒന്നാണ്. അതിന് ആപ്പ് അപ്‌ഡേറ്റഡായി നിറുത്തുക എന്നതാണ് പ്രധാന പരിഹാരം.
Couldn't Verify UPI Account അഥവാ നിങ്ങളുടെ യുപിഐ അക്കൗണ്ട് സെറ്റ് ചെയ്യാന്‍ ഗൂഗിള്‍ പേയ്ക് സാധിക്കുന്നില്ല എന്ന പ്രശ്‌നം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ?. ഇങ്ങനെ വരുന്നത് ഒരു പക്ഷേ നിങ്ങള്‍ യുപിഐ അക്കൗണ്ട് മറ്റേതെങ്കിലും ആപ്പില്‍ ഉപയോഗിക്കുന്നതിനാലാകാം . ഇത് പരിശോധിക്കുക. Another App is Blocking Google Pay എന്ന് നിങ്ങളുടെ ഫോണില്‍ കാണിക്കുന്നുണ്ടോ ? എങ്കില്‍ ഫോണ്‍ സെറ്റിംഗ്സില്‍ ചെന്ന് restrict background data എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്താല്‍ തന്നെ നിങ്ങളുടെ പ്രശ്നം ഒരു 80 ശതമാനം വരെ പരിഹരിക്കാം. എന്നിട്ടും പ്രശ്നം ആവര്‍ത്തിച്ചാല്‍ എറര്‍ മെസേജില്‍ തന്നെ ക്ലിക്ക് ചെയ്ത് get help എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് തന്നിരിക്കുന്ന instructions ഫോളോ ചെയ്യുക.
Trouble Accessing Your Contacts Account, അതായത് നിങ്ങള്‍ ഒരാള്‍ക്ക് പണം അയയ്ച്ചു. പക്ഷേ ഗൂഗിള്‍ സെര്‍വറിന് ആ വ്യക്തിയിലേക്ക് കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ല. ഇതിന് ആദ്യം നിങ്ങളുടെ ഫോണിലെ അക്‌സസ്സ് പോയിന്റ് പേരുകള്‍ റീസെറ്റ് ചെയ്യുക. ശേഷം ഗൂഗിള്‍ പേ ആപ്പിലെ സെറ്റിംഗ്‌സ് എടുത്ത് ക്യാഷേ ക്ലിയര്‍ ചെയ്യുക. ഒപ്പം തന്നെ ആപ്പ് അപ്‌ഡേറ്റഡാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഗൂഗിള്‍ പേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പര്‍ ഉള്ള സിം എപ്പോഴും സിം വണ്‍ ആയി ഉപയോഗിക്കുന്നതാണ് നല്ലത്.
അങ്ങനെ ചെയ്താല്‍ ഒടിപി ലഭ്യമാകാതിരിക്കുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ തടയാം. എസ്എംഎസ് ഉള്‍പ്പടെ കൃത്യമായി ലഭിക്കുവാന്‍ ഫോണില്‍ ഒരു ചെറിയ തുക മിനിമം ബാലന്‍സായി കിടക്കുന്നത് നല്ലതാണ്. അത് നിങ്ങള്‍ എസ്എംഎസ് ഉള്‍പ്പടെ ലഭിക്കുന്ന ഓഫര്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാലും ഇക്കാര്യം ഒഴിവാക്കാതിരിക്കുക.
Tags:    

Similar News