ഷവോമിയുടെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി പിടിച്ചെടുത്തു

ഡെല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999) നിയമ പ്രകാരമാണ് നടപടി.  അനധികൃത പണമിടപാടുകള്‍ നടത്തിയെന്നാണ് കമ്പനിയ്‌ക്കെതിരായ ആരോപണം. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഫെമയുടെ നാലാം വകുപ്പിലെ വ്യവസ്ഥകള്‍ ലംഘിച്ച് കമ്പനി അനുമതിയില്ലാതെ വിദേശത്തേക്ക് പണം കൈമാറ്റം നടത്തിയെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു. 2014 ലാണ് കമ്പനി ഇന്ത്യയില്‍ […]

Update: 2022-04-30 05:55 GMT
ഡെല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999) നിയമ പ്രകാരമാണ് നടപടി. അനധികൃത പണമിടപാടുകള്‍ നടത്തിയെന്നാണ് കമ്പനിയ്‌ക്കെതിരായ ആരോപണം. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഫെമയുടെ നാലാം വകുപ്പിലെ വ്യവസ്ഥകള്‍ ലംഘിച്ച് കമ്പനി അനുമതിയില്ലാതെ വിദേശത്തേക്ക് പണം കൈമാറ്റം നടത്തിയെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.
2014 ലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റോയല്‍റ്റിയുടെ മറവില്‍ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി തുല്യമായ വിദേശ കറന്‍സി അയച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. എച്ച്എസ്ബിസി, സിറ്റി ബാങ്ക്, ഐഡിബിഐ, ഡച്ച് എന്നീ ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്നാണ് സൂചന. 34,000 കോടി രൂപയുടെ വിറ്റുവരവാണ് ഷവോമിയ്ക്ക് ഇന്ത്യയിലുള്ളത്.
Tags:    

Similar News