ഇന്ത്യ -യുഎഇ വ്യാപാരകരാര്‍ ഭക്ഷ്യ സംസ്‌കരണ മേഖലയെ ഉത്തേജിപ്പിക്കും

മുംബൈ: ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (Comprehensive Economic Partnership Agreement-CEPA) ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് ഉത്തേജനമാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടാകും ഈ ഉടമ്പടി എന്നും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി നടപ്പിലാക്കുകയെന്ന് കേന്ദ്രമന്ത്രി വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച്ചയില്‍ ഉറപ്പു നല്‍കി. ഇന്ത്യ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ […]

Update: 2022-02-22 00:35 GMT

മുംബൈ: ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (Comprehensive Economic Partnership Agreement-CEPA) ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് ഉത്തേജനമാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്തെ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടാകും ഈ ഉടമ്പടി എന്നും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി നടപ്പിലാക്കുകയെന്ന് കേന്ദ്രമന്ത്രി വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച്ചയില്‍ ഉറപ്പു നല്‍കി.

ഇന്ത്യ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 850 മില്യണ്‍ ഡോളറിന്റെ അധിക വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെപ-യിലൂടെ ഇന്ത്യയുടെ യുഎയിലേക്കുള്ള വിപണി പ്രവേശനം വേഗത്തിലാക്കാന്‍ കഴിഞ്ഞു. കൂടാതെ അഞ്ച് രാജ്യങ്ങള്‍കൂടി മിഡില്‍ ഈസ്റ്റ് വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതും നേട്ടമാകുമെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി. സെപ വന്നതോടെ അസംസ്‌കൃത വസ്തുക്കളുടെ വില കുറയുകയും ഇത് ഉത്പാദനച്ചെലവ് കുറയാന്‍ കാരണമായതോടെ ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായ കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2020-21 കാലയളവില്‍ ഇന്ത്യ യുഎഇയിലേക്ക് 418 മില്യണ്‍ ഡോാളറിന്റെ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമേ യുകെ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍,ഇസ്രായേല്‍ തുടങ്ങിയ് രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാര്‍ (ഫ്രീ ട്രേഡ് എഗ്രിമെന്റ്) സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News