പ്രീമിയം വരുമാനത്തില്‍ എല്‍ഐസിക്ക് റെക്കോര്‍ഡ് വളര്‍ച്ച

  • 22,981.28 കോടി രൂപയാണ് മൊത്തം പ്രീമിയമായി ലഭിച്ചത്
  • ഗ്രൂപ്പ് പ്രീമിയത്തിലെ വളര്‍ച്ചയാണ് എല്‍ഐസിക്ക് ഡിസംബറില്‍ ഗുണം ചെയ്തത്
  • 2022 ഡിസംബറില്‍ 11,858.5 കോടി രൂപയായിരുന്നു എല്‍ഐസിയുടെ പ്രീമിയം വരുമാനം

Update: 2024-01-12 11:17 GMT

പ്രീമിയം വരുമാനത്തില്‍ എല്‍ഐസി റെക്കോര്‍ഡിട്ടു. മുന്‍ വര്‍ഷം ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഡിസംബറില്‍ എല്‍ഐസിക്കു മൊത്തം പ്രീമിയമായി ലഭിച്ചത് 22,981.28 കോടി രൂപയാണ്. 93.8 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്.

2022 ഡിസംബറില്‍ 11,858.5 കോടി രൂപയായിരുന്നു എല്‍ഐസിയുടെ പ്രീമിയം വരുമാനം.

ഗ്രൂപ്പ് പ്രീമിയത്തിലെ വളര്‍ച്ചയാണ് എല്‍ഐസിക്ക് ഡിസംബറില്‍ ഗുണം ചെയ്തത്. 178 ശതമാനത്തിന്റെ വളര്‍ച്ച ഗ്രൂപ്പ് പ്രീമിയത്തിലുണ്ടായി.

2022 ഡിസംബറില്‍ 6,407.37 കോടി രൂപയാണ് ഗ്രൂപ്പ് പ്രീമിയമായി ലഭിച്ചതെങ്കില്‍ 2023 ഡിസംബറില്‍ 17,812.46 കോടി രൂപ ലഭിച്ചു.

പക്ഷേ, വ്യക്തിഗത ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇടിവുണ്ടായി. 4.91 ശതമാനം കുറഞ്ഞ് 5,111.52 കോടി രൂപയായി.

മുന്‍വര്‍ഷത്തില്‍ 5,375.19 കോടി രൂപ വ്യക്തിഗത ഇന്‍ഷുറന്‍സ് പ്രീമിയം ലഭിച്ചിരുന്നു.

Tags:    

Similar News