പത്ത് ശതമാനം അറ്റാദായം ഇടിഞ്ഞ് ടാറ്റാ മോട്ടോഴ്‌സ്
- അറ്റാദായം 3,450 കോടി രൂപയായാണ് കുറഞ്ഞത്
- കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ അറ്റാദായം 3,832 കോടി രൂപയായിരുന്നു
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ ഏകീകൃത അറ്റാദായത്തില്‍ 9.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏകീകൃത അറ്റാദായം 3,450 കോടി രൂപയായാണ് കുറഞ്ഞത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 3,832 കോടി രൂപയായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം മുന്‍വര്‍ഷത്തെ 1,04,444 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 1,00,534 കോടി രൂപയായി.
മൊത്തം ചെലവ് 97,330 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ചെലവ് 1,00,649 കോടി രൂപയായിരുന്നു,