ഐസിഐസിഐ ലോംബാർഡിന്റെ 2024 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബർ പാദത്തില്‍ 724 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇത് 431 കോടി രൂപയായിരുന്നു. 68 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഈ പാദത്തിൽ നേരിട്ടുള്ള പ്രീമിയം വരുമാനം മുൻ വർഷത്തെ 6,230 കോടി രൂപയിൽ നിന്ന് 6,214 കോടി രൂപയായി കുറഞ്ഞുവെന്ന് ഐസിഐസിഐ ലോംബാർഡ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
2024 ഡിസംബർ 31 ലെ കണക്കനുസരിച്ച് സോൾവൻസി അനുപാതം 2.36 മടങ്ങ് ആയിരുന്നു. 2024 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് 2.65 മടങ്ങ് ആയിരുന്നു ഇത്. കൂടാതെ ഏറ്റവും കുറഞ്ഞ റെഗുലേറ്ററി ആവശ്യകതയായ 1.50 മടങ്ങ് കൂടുതലും.