സിംഗിള്‍ പ്രീമിയം, ലൈഫ് ടൈം ആന്വിറ്റി; പെന്‍ഷന്‍ നല്‍കുന്ന എല്‍ഐസിയുടെ 3 പദ്ധതികള്‍; ഏതാണ് മികച്ചത്

  • മികച്ച പദ്ധതികളായ എല്‍ഐസി ജീവന്‍ അക്ഷയ്, എല്‍ഐസി ന്യൂ ജിവന്‍ പോളിസി, സരള്‍ പെന്‍ഷന്‍ പോളിസി
  • 30 നും 79 നും ഇടയിൽ പ്രായമുള്ളവർക്ക് എല്‍ഐസി ന്യൂ ജീവന്‍ ശാന്തി
  • സരള്‍ പെന്‍ഷന്‍ യോജനയിൽ കുറഞ്ഞ വാങ്ങൽ വില 1 ലക്ഷം

Update: 2023-05-24 07:20 GMT

വിരമിക്കല്‍ കാലത്തിന് ശേഷം പെന്‍ഷന്‍ ആവശ്യമാണെങ്കില്‍ സിംഗിള്‍ പ്രീമിയത്തിലൂടെ പെന്‍ഷന്‍ നേടാന്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ നല്‍കുന്ന പോളിസികള്‍ വാങ്ങാം. 3 ആന്വിറ്റി പോളിസികളാണ് എല്‍ഐസി നല്‍കുന്നത്. എല്‍ഐസി ജീവന്‍ അക്ഷയ്, എല്‍ഐസി ന്യൂ ജിവന്‍ പോളിസി, സരള്‍ പെന്‍ഷന്‍ പോളിസി എന്നിവയാണിവ . വ്യത്യസ്ത ആന്വിറ്റി ഓപ്ഷനുകളാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഏറ്റവും ലാഭകരമായ പോളിസി ഏതെന്ന് മനസിലാക്കാന്‍ ഓരോന്നിന്റെയും താരതമ്യം നടത്താം.

എല്‍ഐസി ജീവന്‍ അക്ഷയ്- VII

ഇമ്മിഡിയേറ്റ് ആന്വിറ്റി പ്ലാനാണ് എല്‍ഐസി ജീവന്‍ അക്ഷയ്-VII. ഒരു തവണ നിക്ഷേപിക്കുന്നതിലൂടെ തിരഞ്ഞെടുക്കുന്ന വരുമാന പേഔട്ട് രീതിക്ക് അനുസരിച്ച് പെന്‍ഷന്‍ ലഭിക്കും.10 ഓപ്ഷനുകളില്‍ നിന്ന് ആന്വിറ്റി ഓപ്ഷന്‍ തിരഞ്ഞെടുക്കാം. പെന്‍ഷന്‍ കാലയവോളം ഇതേ ആന്വിറ്റി ഓപ്ഷന്‍ തുടരണം. എല്‍ഐസി ജീവന്‍ അക്ഷയ് VII വാങ്ങാനുള്ള പ്രായ പരിധി 35 വയസിനും 80 വയസിനും ഇടയിലാണ്. ഏറ്റവും കുറഞ്ഞ വാങ്ങല്‍ വില 1 ലക്ഷം രൂപയാണ്. മാസത്തില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക 1,000 രൂപയാണ്. ത്രൈമാസത്തില്‍ 3,000 രൂപയും അര്‍ധ വാര്‍ഷത്തില്‍ 6,000 രൂപയും വാര്‍ഷത്തില്‍ 12,000 രൂപയുമാണ് കുറഞ്ഞ പെന്‍ഷന്‍.

എല്‍ഐസി ന്യൂ ജീവന്‍ ശാന്തി

ഒറ്റ പ്രീമിയത്തില്‍ പെന്‍ഷന്‍ വാങ്ങാന്‍ സാധിക്കുന്ന മറ്റൊരു എല്‍ഐസി പദ്ധതിയാണ് ന്യൂ ജീവന്‍ ശാന്തി. സിംഗിള്‍ ലൈഫ്, ജോയിന്റ് ലൈഫ് എന്നിങ്ങനെ 2 തരത്തില്‍ ഇമ്മിഡ്യേറ്റ് ആന്വിറ്റി പ്ലാന്‍, ഡിഫേര്‍ഡ് ആന്യുറ്റി പ്ലാന്‍ എന്നിങ്ങനെ ആന്വിറ്റി വാങ്ങാം. മാസ, ത്രൈമാസ, അര്‍ധ വര്‍ഷ, വര്‍ഷ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ലഭിക്കും. പോളിസി വാങ്ങിയ മാസത്തിന് തൊട്ടടുത്ത മാസം പെന്‍ഷന്‍ ലഭിക്കുന്ന ആന്വിറ്റിയാണ് ഇമ്മിഡിയേറ്റ് ആന്വിറ്റി പ്ലാന്‍. ഡിഫേര്‍ഡ് പ്ലാനില്‍ 1-12 വര്‍ഷം വരെയുള്ള കാലം ഡിഫോര്‍ഡ് കാലയളവായി തിരഞ്ഞെടുക്കാം. ശേഷം പെന്‍ഷന്‍ ലഭിക്കും. ആന്വിറ്റി നിരക്ക് കാലാവധിയോളം തുടരും. 30 വയസ് പൂര്‍ത്തിയായവര്‍ക്ക് പോളിസിയില്‍ ചേരാം. 79 വയസാണ് ഉയര്‍ന്ന പ്രായ പരിധി.

സരള്‍ പെന്‍ഷന്‍ യോജന

സിംഗില്‍ പ്രീമിയം, ഡിഫെര്‍ഡ് ആന്വിറ്റി പ്ലാനായ സരള്‍ പെന്‍ഷന്‍ യോജന രണ്ട് ഓപ്ഷനുകളില്‍ ലഭിക്കും. ആദ്യ ഓപ്ഷന്‍ ലൈഫ് ആന്വിറ്റിയോടൊപ്പം വാങ്ങല്‍ വിലയുടെ 100% തിരികെ ലഭിക്കുന്ന പ്ലാനാണ്. ആനുവിറ്റന്റ് ജീവിച്ചിരിക്കുന്നതു വരെ ആന്വിറ്റി പേയ്മെന്റുകള്‍ ലഭിക്കും. രണ്ടാമത്തെ ഓപ്ഷന്‍ ജോയിന്റ് ലൈഫ് ആന്വിറ്റി ആണ്. ഇവിടെ, പ്രൈമറി ആന്യുയിറ്റന്റിന്റെ മരണശേഷം ജീവിത പങ്കാളിക്ക് വാര്‍ഷിക തുകയുടെ 100% ലഭിക്കും. കൂടാതെ, രണ്ട് പങ്കാളികളുടെയും മരണത്തില്‍, പ്ലാനിന്റെ വാങ്ങല്‍ വിലയുടെ 100% നോമിനിക്ക് തിരികെ നല്‍കും.

പോളിസി ആരംഭിക്കുന്ന തീയതി മുതല്‍ ആറ് മാസത്തിന് ശേഷം, വാര്‍ഷിക വ്യക്തിയോ പങ്കാളിയോ അല്ലെങ്കില്‍ കുട്ടികളില്‍ ആരെങ്കിലും ഗുരുതരമായ രോഗങ്ങളുള്ളതായി കണ്ടെത്തിയാല്‍, ആനുയിറ്റന്റിന് ഏത് സമയത്തും പോളിസി സറണ്ടര്‍ ചെയ്യാം. 40 വയസിനും 80 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സരള്‍ പെന്‍ഷന്‍ പ്ലാനില്‍ ചേരാം. 1 ലക്ഷമാണ് കുറഞ്ഞ വാങ്ങല്‍ വില.

Tags:    

Similar News