ഈ പെന്‍ഷന്‍ പദ്ധതികളില്‍ നിന്നും നേട്ടമുറപ്പാക്കാന്‍ മാര്‍ച്ച് 31 വരെ സമയം

  • മനസമാധാനത്തോടെയുള്ള റിട്ടയര്‍മെന്റ് ജീവിതമാണ് മിക്കവരുടെയും ലക്ഷ്യം
  • നിക്ഷേപിക്കുന്ന തുക സുരക്ഷിതമായി മികച്ച റിട്ടേണ്‍ മടക്കി നല്‍കണം
  • പണപ്പെരുപ്പത്തെ അതിജീവിക്കുന്ന റിട്ടേണ്‍ ഉറപ്പാക്കണം

Update: 2024-03-20 11:04 GMT

വരുമാനമില്ലാത്ത കാലത്ത് വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പെന്‍ഷന്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. ഈ നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന റിട്ടേണ്‍ പണപ്പെരുപ്പത്തോട് പൊരുതണം, സുരക്ഷിതമായിരിക്കണം, സ്ഥിരതയാര്‍ന്ന റിട്ടേണ്‍ നല്‍കണം എന്നീ കാര്യങ്ങളില്‍ കൂടി ഉറപ്പു വരുത്തിയാണ് നിക്ഷേപിക്കുന്നത്. എല്‍ഐസിയുടെ രണ്ട് പെന്‍ഷന്‍ പദ്ധതികള്‍ ജീവന്‍ ശാന്തി, ജീവന്‍ അക്ഷയ് എന്നിവ നിക്ഷേപകര്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം ഉറപ്പു നല്‍കുന്നു. ഫെബ്രുവരി ഏഴാം തീയതി മുതല്‍ ഈ രണ്ട് പദ്ധതികള്‍ക്കും 2019നേക്കാള്‍ ഉയര്‍ന്ന പലിശയാണ് എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫര്‍ മാര്‍ച്ച് 31 ഓടെ അവസാനിക്കും.

ജീവന്‍ ശാന്തി

നിക്ഷേപം:പദ്ധതിയില്‍ ഒറ്റത്തവണയായെ നിക്ഷേപിക്കാന്‍ സാധിക്കൂ.

നിക്ഷേപ തുക: 1.5 ലക്ഷം രൂപ മുതലാണ് നിക്ഷേപം ആരംഭിക്കുന്നത്. നിക്ഷേപത്തിന് പരിധിയില്ല.

വെയിറ്റിംഗ് പിരീഡ് (ഡിഫര്‍മെന്റ് പിരീഡ്): 1 മുതല്‍ 12 വര്‍ഷം

റിട്ടേണ്‍: 7.26 ശതമാനം മുതല്‍ 14.96 ശതമാനം വരെ

വെയിറ്റിംഗ് പിരീഡ് കൂടുന്നതിനനുസരിച്ച് റിട്ടേണ്‍ കൂടും.

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്. സംയുക്തമായാണ് അതായത് പങ്കാളിയുമായി ചേര്‍ന്നാണ് പദ്ധതിയില്‍ അംഗമായാല്‍ പദ്ധതിയില്‍ അംഗമായ ആളുടെ കാലശേഷം അയാള്‍ക്കും പെന്‍ഷന്‍ ലഭിക്കും. വെയിറ്റിംഗ് പിരീഡിലെ റിട്ടേണ്‍ പോളിസിയിലേക്ക് ചേര്‍ക്കും. ഈ തുക ഡെത്ത് ക്ലെയിം നല്‍കുമ്പോഴാണ് പരിഗണിക്കുന്നത്. നിക്ഷേപ തുകയുടെ 105 ശതമാനത്തോളം ഏറ്റവും കുറഞ്ഞ ഡെത്ത് ക്ലെയിമായി നല്‍കും. വ്യവസ്ഥകള്‍ക്കു വിധേയമായി നിക്ഷേപകന് വായ്പ, കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പുള്ള പിന്‍വലിക്കല്‍ എന്നിവ അനുവദിക്കും. ജീവന്‍ ശാന്തിയില്‍ നിന്നും ലഭിക്കുന്ന പെന്‍ഷന് ടിഡിഎസ് ഇല്ല. ക്ലെയിം തുക, വെയിറ്റിംഗ് കാലാവധിയിലെ ഗ്യാരണ്ടീഡ് അഡിഷന്‍ എന്നിവയ്ക്കും നികുതിയില്ല.


Full View

ജീവന്‍ അക്ഷയ്

നിക്ഷേപം: ഒറ്റത്തവണ നിക്ഷേപം

നിക്ഷേപ തുക: 1.5 ലക്ഷം രൂപ മുതല്‍ ആരംഭിക്കാം. നിക്ഷേപത്തിന് പരിധിയില്ല.

വെയിറ്റിംഗ് പിരീഡ്: നിക്ഷേപം ആരംഭിച്ച് അടുത്ത വര്‍ഷം മുതല്‍ റിട്ടേണ്‍ ലഭിക്കും.

റിട്ടേണ്‍: നിക്ഷേപകരുടെ പ്രായത്തിനനുസരിച്ച് വ്യത്യാസം വരും. എങ്കിലും 7 മുതല്‍ 14 ശതമാനത്തിനുള്ളിലാണ് നിലവിലെ നിരക്ക്.

വെയിറ്റിംഗ് പിരീഡ് താല്‍പര്യമില്ലാത്തവര്‍ക്ക് അനുയോജ്യമായ  പദ്ധതിയാണിത്. മൂന്നു മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങനെ പെന്‍ഷന്‍ ലഭിക്കാനുള്ള കാലാവധി തെരഞ്ഞെടുക്കാം. നിക്ഷേപകന്റെ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് 10 ഓപ്ഷനുകള്‍ ലഭ്യമാണ്. ഏറ്റവുമധികം തെരഞ്ഞെടുക്കുന്ന ഓപ്ഷനുകള്‍ ഓപ്ഷന്‍ എഫ്: ലൈഫ് ഒണ്‍ലി ആന്വയിറ്റി (നിക്ഷേപകന് മാത്രം വരുമാനം) ഓപ്ഷന്‍ ജെ: ജോയിന്റ് ആന്‍ഡ് സര്‍വൈവര്‍ ആന്വയിറ്റി (പങ്കാളിക്കും വരുമാനം ലഭിക്കുന്ന പദ്ധതി). നിശ്ചിത കാലയളവില്‍ മാത്രം വരുമാനം വേണ്ടവര്‍ക്ക് അത്തരം ഓപ്ഷനും തെരഞ്ഞെടുക്കാം.


Full View


Tags:    

Similar News