വിരമിക്കുമ്പോഴേക്കും പെന്‍ഷന്‍ നേടാന്‍ എല്‍ഐസിയുടെ 3 പദ്ധതികള്‍

  • ഒരിക്കല്‍ തിരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷന്‍ മാറ്റാന്‍ കഴിയില്ല
  • ഒറ്റത്തവണ നിക്ഷേപമാണ് സരള്‍ പെന്‍ഷന്‍ പ്ലാനില്‍
  • ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല

Update: 2023-04-27 10:37 GMT

ഇന്‍ഷൂറന്‍സ് ദാതാവ് എന്നതിലുപരി ഇന്ത്യയില്‍ പലര്‍ക്കും സുരക്ഷിതമായ നിക്ഷേപ ഇടം കൂടിയാണ് എല്‍ഐസി. വിരമിക്കുന്നതോടെ പെന്‍ഷന്‍ ലഭിക്കുന്നതിനായി നിക്ഷേപിക്കുന്നവര്‍ക്ക് 3 ആന്വിറ്റി പ്ലാനുകള്‍ എല്‍ഐസി വാഗ്ദാനം ചെയ്യുന്നു. ജീവന്‍ അക്ഷയ് VII, ന്യൂ ജീവന്‍ ശാന്തി, സരള്‍ പെന്‍ഷന്‍ എന്നിവയാണ് എല്‍ഐസിയുടെ ആന്വിറ്റി പ്ലാനുകള്‍. മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതമായ ഭാവി ആസൂത്രണം ചെയ്യാന്‍ അനുയോജ്യമായ പദ്ധതികളാണിവ.

ജീവന്‍ അക്ഷയ് VII

ഒരു ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണ് ജീവന്‍ അക്ഷയ് VII. അതില്‍ പോളിസി ഹോള്‍ഡര്‍ക്ക് ലഭ്യമായ 10 ഓപ്ഷനുകളില്‍ നിന്ന് ഏത് തരം ആന്വിറ്റിയും തിരഞ്ഞെടുക്കാം. ഒരിക്കല്‍ തിരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷന്‍ മാറ്റാന്‍ കഴിയില്ല. ഓപ്ഷന്‍ എ മുതല്‍ ഓപ്ഷന്‍ ജെ വരെയുള്ള പത്ത് വ്യത്യസ്ത ഓപ്ഷനുകളാണുള്ളത്.

ഒറ്റത്തവണയായാണ് നിക്ഷേപം. 25 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ വാങ്ങല്‍ വില 10 ലക്ഷം രൂപയാണ്. 30 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ വാര്‍ഷിക വില 1 ലക്ഷം രൂപയാണ്. ആന്വിറ്റിക്കായി പ്രതിമാസ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 1,000 രൂപയാണ്. ത്രൈമാസത്തില്‍ 3,000 രൂപയും അര്‍ദ്ധ വാര്‍ഷികത്തില്‍ 6000 രൂപയും വാര്‍ഷികത്തില്‍ 12,000 രൂപയും ലഭിക്കും.

ന്യൂ ജീവന്‍ ശാന്തി

പോളിസി ഹോള്‍ഡര്‍ക്ക് ന്യൂ ജീവന്‍ ശാന്തി പ്ലാനില്‍ സിംഗിള്‍ ലൈഫ്, ജോയിന്റ് ലൈഫ് ഡിഫെര്‍ഡ് ആന്വിറ്റി എന്നിങ്ങനെ 2 തരം ആന്വിറ്റി തിരഞ്ഞെടുക്കാം. പോളിസിയുടെ തുടക്കത്തില്‍ ആന്വിറ്റി നിരക്കുകള്‍ നിശ്ചയിക്കും. കൂടാതെ ഡിഫേര്‍ഡ് പ്ലാനില്‍ കാലയളവ് അവസാനിക്കുമ്പോള്‍ ആന്വിറ്റികള്‍ നല്‍കും.

സിംഗിള്‍ ലൈഫ് ഓപ്ഷനു കീഴിലുള്ള ഡിഫേര്‍ഡ് കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍ നോമിനിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ഡിഫേര്‍ഡ് സമയത്തിന് ശേഷം ആന്വിറ്റി നല്‍കും.

സരള്‍ പെന്‍ഷന്‍

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ ലൈഫ് ഇന്‍ഷുറര്‍മാരും നല്‍കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റന്റ് ആന്വിറ്റി പ്ലാനാണിത്. ഒറ്റത്തവണ നിക്ഷേപമാണ് സരള്‍ പെന്‍ഷന്‍ പ്ലാനില്‍. പോളിസി ഉടമയ്ക്ക് രണ്ട് തരം ആന്വിറ്റികള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് നടത്താം. നിക്ഷേപത്തിന് 100% വരുമാനമുള്ള ലൈഫ് ആന്വിറ്റി, ജോയിന്റ് ലൈഫ് ലാസ്റ്റ് സര്‍വൈവര്‍ ആന്വിറ്റി എന്നിവയാണിത്. നിക്ഷേപിച്ച് തൊട്ടടുത്ത മാസം മുതല്‍ സരള്‍ പെന്‍ഷന്‍ വഴി വരുമാനം ലഭിക്കും.

നികുതി

ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കുന്ന തുക നികുതി രഹിതമാണ്. പലിശ സാധാരണ വരുമാനമായി കണക്കാക്കി നികുതി ചുമത്തും.

Tags:    

Similar News