വാട്സാപ്പ് വഴി എസ്ബിഐ പെൻഷൻ സ്ലിപ് ഉൾപ്പെടെയുള്ള ബാങ്കിങ് സേവനങ്ങൾ എങ്ങനെ ലഭിക്കും?
- സേവനങ്ങൾക്ക് അക്കൗണ്ട് ഉടമകൾ ബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്
- രജിസ്ട്രേഷന് ശേഷം എളുപ്പത്തിൽബാങ്കിങ് സേവനങ്ങൾ ഉപഭോക്താവിന് ലഭ്യമാവും.
- +919022690226 എന്ന നമ്പറിലേക്ക് HELLO അല്ലെങ്കിൽ HI എന്ന് ടൈപ്പ് ചെയ്ത് അയക്കാം
ഇൻസ്റ്റന്റ് മെസ്സേജിങ് അപ്ലിക്കേഷൻ ആയ വാട്സാപ്പ് പല സ്ഥാപനങ്ങളുടെയും സേവനങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ എത്തിയ്ക്കാൻ സഹായിക്കാറുണ്ട്. ജിയോ മാർട്,IRCTC,Uber സേവനങ്ങളും മറ്റു സർക്കാർ സംബന്ധമായ സേവനങ്ങളും വാട്സാപ്പ് വഴി ലഭിക്കാനുള്ള സംവിധാനം ഇപ്പോൾ ലഭ്യമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തകാലത്തായി പല ബാങ്കിങ് സേവനങ്ങളും വാട്സാപ്പ് വഴി അക്കൗണ്ട് ഉടമകൾക്ക് ലഭ്യമാക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് അവരുടെ പെൻഷൻ സ്ലിപ്പുകൾ വാട്സാപ്പ് വഴി ലഭിക്കാൻ ബാങ്ക് സൗകര്യമൊരുക്കിട്ടുണ്ട്. എന്നാൽ ബാങ്കിങ് സേവനങ്ങൾ വാട്സാപ്പ് വഴി ലഭ്യമാവാൻ എസ് ബി ഐ അക്കൗണ്ട് ഉടമകൾ ബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
എങ്ങനെ രജിസ്റ്റർ ചെയ്യാം
ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് +917208933148 എന്ന നമ്പറിലേക്ക് WAREG A /C No ടൈപ്പ്‌ചെയ്ത് അയക്കുക. നിങ്ങളുടെ രജിസ്‌ട്രേഷൻ സ്ഥിരീകരിച്ചു കൊണ്ട് ഒരു സന്ദേശം തിരികെ ലഭിക്കുന്നതായിരിക്കും. രജിസ്ട്രേഷന് ശേഷം എളുപ്പത്തിൽബാങ്കിങ് സേവനങ്ങൾ ഉപഭോക്താവിന് ലഭ്യമാവും.
പെൻഷൻ സ്ലിപ് ലഭിക്കാൻ
രജിസ്ട്രേഷന് ശേഷം പെൻഷൻ സ്ലിപ് ലഭിക്കാൻ +919022690226 എന്ന നമ്പറിലേക്ക് HELLO അല്ലെങ്കിൽ HI എന്ന് ടൈപ്പ് ചെയ്ത് അയക്കുകയോ രജിസ്‌ട്രേഷൻ സ്ഥിരീകരിക്കാൻ വന്ന മെസ്സേജിന് മറുപടി നൽകുകയോ ചെയ്യാം. എസ് ബി ഐ യുടെ വിവിധ സേവനങ്ങളായ അക്കൗണ്ട് ബാലൻസ് ,മിനി സ്റ്റേറ്റ് മെന്റ്,വാട്സാപ്പ് ബാങ്കിങ് രജിസ്‌ട്രേഷൻ റദ്ദാക്കൽ ,എന്നിങ്ങനെ വിവിധ ഓപ്ഷനുകൾ ലഭിക്കും. അതിൽ നിന്ന് ആവശ്യമുള്ള സേവനങ്ങൾ തെരഞ്ഞെടുക്കാം. പെൻഷൻ സ്ലിപ് ഓപ്ഷൻ തെരെഞ്ഞെടുത്ത ശേഷം സ്ലിപ് ആവശ്യമുള്ള മാസം നൽകിയാൽ പെൻഷൻ സ്ലിപ് വാട്സാപ്പിൽ ലഭിക്കും.