എല്‍ഐസി വാട്‌സാപ് സേവനങ്ങള്‍ തുടങ്ങുന്നു, എല്ലാ വിവരങ്ങളും വിരല്‍തുമ്പില്‍

Update: 2022-12-02 11:08 GMT


എല്‍ഐസി അവരുടെ പോളിസി ഉടമകള്‍ക്കായി വാട്‌സാപ് സേവനങ്ങള്‍ ആരംഭിക്കുന്നു. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. സേവനങ്ങള്‍ ലഭ്യമാകുന്നതിനായി 8976862090 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ മെസേജ് അയക്കാവുന്നതാണ്. പ്രീമിയം, ബോണസ്,പോളിസി,വായ്പ യോഗ്യത ഇവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ വായ്പ തിരിച്ചടവ്, പലിശ എന്നിവയും ഇതിന്റെ സേവന പരിധിയില്‍ വരുന്നു. ഇതിന് പുറമേ പ്രീമിയം സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍, യുലിപ്, എല്‍ഐസി സേവന ലിങ്കുകള്‍, ഓപ്റ്റ് ഇന്‍ / ഓപ്റ്റ് ഔട്ട് സേവനങ്ങള്‍ മുതലായവ ഇതില്‍ ലഭ്യമാണ്.



എല്‍ഐസി പോര്‍ട്ടലില്‍ എല്‍ഐസി പോളിസി രജിസ്റ്റര്‍ ചെയ്യുന്നതിനായി www.licindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 'കസ്റ്റമര്‍ പോര്‍ട്ടല്‍' എന്നതില്‍ ക്ലിക്ക് ചെയുക. കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കില്‍ 'ന്യൂ യൂസര്‍' എന്ന ഐക്കണ്‍ തിരഞ്ഞെടുക്കുക. അതില്‍ നിങ്ങള്‍ക്കായി പുതിയ 'യൂസര്‍ നെയിം' 'പാസ് വേര്‍ഡ്' എന്നിവ സൃഷ്ടിച്ചു നല്‍കാം. തുടര്‍ന്ന് 'ഇ സര്‍വീസസ്'എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്ത യുസര്‍ നെയിം പാസ് വേര്‍ഡ് നല്‍കി ലോഗിന്‍ ചെയ്യുക.

തുറന്നു വരുന്ന ഇ സര്‍വീസ് ഫോം പൂരിപ്പിച്ച് പോളിസി രജിസ്റ്റര്‍ ചെയുക. പൂരിപ്പിച്ച ഇ ഫയലിംഗ് ഫോമില്‍ ഒപ്പിടാന്‍ അത് പ്രിന്റ് ചെയ്‌തെടുക്കണം. ശേഷം ഒപ്പിട്ട ഫോം സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയുക. പാന്‍ കാര്‍ഡ്/ ആധാര്‍ കാര്‍ഡ്/ പാസ്സ്പോര്‍ട്ട് ഇവയിലൊന്ന് സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയുക. നല്‍കിയ വിവരങ്ങളുടെ പരിശോധന പൂര്‍ത്തിയായതിനു ശേഷം എല്‍ഐസി ഓഫീസില്‍ നിന്നും ഇമെയില്‍, മെസേജ് എന്നിവയിലൂടെ അറിയിപ്പ് ലഭിക്കും. തുടര്‍ന്ന് 'സബ്മിറ്റ് 'ബട്ടണ്‍ ക്ലിക്ക് ചെയുക. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പോളിസി വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.


Tags:    

Similar News