ബാങ്ക് ഓഫ് ബറോഡ നിക്ഷേപപലിശ ഉയര്‍ത്തി, എഫ്ഡി നിരക്ക് 6.25 ശതമാനം

Update: 2022-11-15 07:20 GMT

bank of baroda interest rates 


ബാങ്ക് ഓഫ് ബറോഡ, സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തി. 100 ബേസിസ് പോയിന്റ് ആണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് നവംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വന്നു. രണ്ട് കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇതിനു മുന്‍പ് നിരക്കുയര്‍ത്തിയിരുന്നു. ഒപ്പം ബാങ്കിന്റെ തിരങ്ക നിക്ഷേപ പദ്ധതിയുടെയും, ടാക്‌സ് സേവിംങ്‌സ് പദ്ധതികളുടെയും നിരക്കുയര്‍ത്തിയിട്ടുണ്ട്.

ഒരു ലക്ഷം രൂപ മുതല്‍ 50 കോടി രൂപ വരെയുള്ള വലിയ നിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനമാണ് പലിശ നിരക്ക്. 50 കോടി മുതല്‍ 200 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനവും.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.10 ശതമാനമാണ് പലിശ ലഭിക്കുക.

രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷം വരെ കാലാവധിയുള്ളവയ്ക്ക് 6.25 ശതമാനമാണ് പലിശ നിരക്ക്.

271 ദിവസം മുതല്‍ 1 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശ ലഭിക്കും. 181 ദിവസം മുതല്‍ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനവുമാണ് പുതുക്കിയ നിരക്ക്.

46 ദിവസം മുതല്‍ 180 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ 4.50 ശതമാനമാണ് പലിശ. എന്നാല്‍ 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 3 ശതമാനവും പലിശ ലഭിക്കും.

Tags:    

Similar News