ഇൻഡസ്ഇൻഡ് എഡിബിയുമായി സപ്ലൈ ചെയിൻ ഉടമ്പടി ഒപ്പുവെച്ചു
ഡെൽഹി: സപ്ലൈ ചെയിൻ ഫിനാൻസിങ്ങിനായി ഏഷ്യൻ ഡെവലപ്മന്റ്റ് ബാങ്കുമായി ഭാഗിക ഗ്യാരന്റി പ്രോഗ്രാം കരാറിൽ ഇൻഡസ് ഇൻഡ് ബാങ്ക് ഒപ്പുവച്ചു. 560 കോടി രൂപയുടെ കരാറിലാണ് ഒപ്പു വച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്നതിൽ ബാങ്കിന്റെ സാന്നിധ്യം വർധിപ്പിക്കുക വഴി ഇത്തരം സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, കോർപ്പറേറ്റുകൾക്കും വിതരണക്കാർക്കും ഡീലർമാർക്കുമായി സപ്ലൈ ചെയിൻ ഫിനാൻസ് ഇടപാടുകളുടെ 24×7 തടസ്സമില്ലാത്ത സേവനം പ്രാപ്‌തമാക്കുന്ന സപ്ലൈ ചെയിൻ ഫിനാൻസിങ്ങിനായി ബാങ്ക് അടുത്തിടെ […]
ഡെൽഹി: സപ്ലൈ ചെയിൻ ഫിനാൻസിങ്ങിനായി ഏഷ്യൻ ഡെവലപ്മന്റ്റ് ബാങ്കുമായി ഭാഗിക ഗ്യാരന്റി പ്രോഗ്രാം കരാറിൽ ഇൻഡസ് ഇൻഡ് ബാങ്ക് ഒപ്പുവച്ചു. 560 കോടി രൂപയുടെ കരാറിലാണ് ഒപ്പു വച്ചത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്നതിൽ ബാങ്കിന്റെ സാന്നിധ്യം വർധിപ്പിക്കുക വഴി ഇത്തരം സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കൂടാതെ, കോർപ്പറേറ്റുകൾക്കും വിതരണക്കാർക്കും ഡീലർമാർക്കുമായി സപ്ലൈ ചെയിൻ ഫിനാൻസ് ഇടപാടുകളുടെ 24×7 തടസ്സമില്ലാത്ത സേവനം പ്രാപ്‌തമാക്കുന്ന സപ്ലൈ ചെയിൻ ഫിനാൻസിങ്ങിനായി ബാങ്ക് അടുത്തിടെ ഒരു ഡിജിറ്റൽ പോർട്ടൽ സമാരംഭിച്ചു.