ഐസിഐസിഐ ബാങ്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നിക്ഷേപ പദ്ധതി നീട്ടി
ഐസിഐസിഐ ബാങ്കിന്റെ സ്പെഷ്യല്‍ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി സ്‌കീം ഒക്ടോബര്‍ ഏഴ് വരെ നീട്ടി. ഈ മാസം എട്ടിനായിരുന്നു ഇതിന്റെ കാലാവധി അവസാനിച്ചത്. ഐസിഐസിഐ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ കൂടുതല്‍ പലിശ നിരക്കുണ്ട്. നിലവില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന അരശതമാനം വാര്‍ഷിക പലിശയ്ക്ക് പുറമേയാണ് ഇത്. ഇതോടെ മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍ സാധാരണ പലിശയില്‍ നിന്നും മുക്കാല്‍ ശതമാനം കൂടുതല്‍ നേടാനാകും. പദ്ധതി കാലയളവില്‍ ആരംഭിക്കുന്ന പുതിയ നിക്ഷേപങ്ങള്‍ക്കും, കാലവധി കഴിഞ്ഞ […]
ഐസിഐസിഐ ബാങ്കിന്റെ സ്പെഷ്യല്‍ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി സ്‌കീം ഒക്ടോബര്‍ ഏഴ് വരെ നീട്ടി. ഈ മാസം എട്ടിനായിരുന്നു ഇതിന്റെ കാലാവധി...
ഐസിഐസിഐ ബാങ്കിന്റെ സ്പെഷ്യല്‍ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി സ്‌കീം ഒക്ടോബര്‍ ഏഴ് വരെ നീട്ടി. ഈ മാസം എട്ടിനായിരുന്നു ഇതിന്റെ കാലാവധി അവസാനിച്ചത്.
ഐസിഐസിഐ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ കൂടുതല്‍ പലിശ നിരക്കുണ്ട്. നിലവില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന അരശതമാനം വാര്‍ഷിക പലിശയ്ക്ക് പുറമേയാണ് ഇത്. ഇതോടെ മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍ സാധാരണ പലിശയില്‍ നിന്നും മുക്കാല്‍ ശതമാനം കൂടുതല്‍ നേടാനാകും.
പദ്ധതി കാലയളവില്‍ ആരംഭിക്കുന്ന പുതിയ നിക്ഷേപങ്ങള്‍ക്കും, കാലവധി കഴിഞ്ഞ പുതിയക്കിയ നിക്ഷേപങ്ങള്‍ക്കും അധിക നിരക്ക് ലഭ്യമാകുമെന്ന് ഐസിഐസിഐ ബാങ്കിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കിട്ടണ്ട്. ഗോള്‍ഡന്‍ ഇയേഴ്സ് എഫ്ഡി എന്നറിയപ്പെടുന്ന ഈ നിക്ഷേപ പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയാണ്. 2020 മേയ് 20 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ട് കോടിയില്‍ താഴെ ബാലന്‍സുള്ള സിംഗിള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.
പദ്ധതിയില്‍ കാലാവധി പൂര്‍ത്തിയാക്കാതെ നിക്ഷേപം പിന്‍വലിക്കുകയോ, അവസാനിപ്പിക്കുകയോ ചെയ്താല്‍ 1.25 ശതമാനം പിഴയായി ഈടാക്കും.