കാർഡ് കൈയ്യിലില്ലേ? പേടിക്കേണ്ട, ഏത് എടിഎമ്മില്‍ നിന്നും പണമെടുക്കാം
മുംബൈ: രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മുകളിൽ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്നു നടന്ന പണനയ അവലോകന യോഗത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പ്ലാറ്റ്ഫോം വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. "നിലവില്‍ കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ബാങ്കുകള്‍ മാത്രമേ നല്‍കുന്നുള്ളു. ഈ സൗകര്യം എല്ലാ ബാങ്കുകളുടെയും എടിഎം വഴി ലഭ്യമാക്കും. ഇത് കാര്‍ഡ് സ്‌കിമ്മിംഗ്, കാര്‍ഡ് […]
മുംബൈ: രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മുകളിൽ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ആര്‍ബിഐ...
മുംബൈ: രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മുകളിൽ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്നു നടന്ന പണനയ അവലോകന യോഗത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പ്ലാറ്റ്ഫോം വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്.
"നിലവില്‍ കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ബാങ്കുകള്‍ മാത്രമേ നല്‍കുന്നുള്ളു. ഈ സൗകര്യം എല്ലാ ബാങ്കുകളുടെയും എടിഎം വഴി ലഭ്യമാക്കും. ഇത് കാര്‍ഡ് സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ് തുടങ്ങിയ തട്ടിപ്പുകളില്‍ നിന്നും സുരക്ഷിതരാകാന്‍ ഉപഭോക്താക്കളെ സഹായിക്കും," ശക്തികാന്ത ദാസ് പറഞ്ഞു.
ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനെയാണ് കാര്‍ഡ് ഉപയോഗിക്കാതെയുള്ള പണം പിന്‍വലിക്കല്‍ (കാര്‍ഡ്‌ലെസ് വിത്ത്‌ഡ്രോവല്‍) എന്നു വിളിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിലാണ് നിലവില്‍ കാര്‍ഡ്‌ലെസ് വിത്ത്‌ഡ്രോവല്‍ സേവനം ലഭിക്കുന്നത്. ഈ സേവനം ഉപയോഗിക്കുന്നതിനായി ഉപഭോക്താവ് അതാത് ബാങ്കിന്റെ ആപ്പ് വഴിയോ, നെറ്റ്ബാങ്കിംഗ് വഴിയോ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇവർക്ക് പണം പിന്‍വലിക്കാൻ പ്രത്യേക പിന്‍ ലഭിക്കും. ഈ പിന്‍ എടിഎമ്മുകളില്‍ രേഖപ്പെടുത്തിയാൽ പണം പിന്‍വലിക്കാം.
യുപിഐ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന പ്രക്രിയ എങ്ങനെയായിരിക്കും എന്ന് ആര്‍ബിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപഭോക്താക്കള്‍ എടിഎം ഉപയോഗം കുറച്ചതോടെയാണ് പല ബാങ്കുകളും ഈ സേവനം അവതരിപ്പിച്ചത്.