ഇന്ത്യന്‍ ബിസിനസ് യാത്രികര്‍ക്ക് വിസ ഫ്രീ എന്‍ട്രിയുമായി മാലിദ്വീപ്

മാലി: ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് വിസ ഫ്രീ എന്‍ട്രി സേവനമൊരുക്കി മാലിദ്വീപ്. ഫെബ്രുവരി ഒന്നു മുതല്‍ എന്ന കണക്കിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. 90 ദിവസം വരെ വിസ രഹിതമായി മാലിദ്വീപില്‍ ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് കഴിയാം. ബിസിനസ് ആവശ്യത്തിന് വേണ്ടി ആയിരിക്കണം യാത്രയെന്നും മാലിദ്വീപിന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിസ ക്രമീകരിക്കുന്നത് സംബന്ധിച്ച് 2018 ഡിസംബര്‍ 17ന് ഇന്ത്യയും മാലിദ്വീപും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. അംഗീകൃത ബിസിനസ് വിസയുള്ളവര്‍ക്ക് 180 ദിവസങ്ങള്‍ കൂടി അധികമായി കിട്ടുന്ന തരത്തില്‍

Update: 2022-02-11 06:45 GMT
trueasdfstory

മാലി: ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് വിസ ഫ്രീ എന്‍ട്രി സേവനമൊരുക്കി മാലിദ്വീപ്. ഫെബ്രുവരി ഒന്നു മുതല്‍ എന്ന കണക്കിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്....

 

മാലി: ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് വിസ ഫ്രീ എന്‍ട്രി സേവനമൊരുക്കി മാലിദ്വീപ്. ഫെബ്രുവരി ഒന്നു മുതല്‍ എന്ന കണക്കിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. 90 ദിവസം വരെ വിസ രഹിതമായി മാലിദ്വീപില്‍ ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് കഴിയാം. ബിസിനസ് ആവശ്യത്തിന് വേണ്ടി ആയിരിക്കണം യാത്രയെന്നും മാലിദ്വീപിന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിസ ക്രമീകരിക്കുന്നത് സംബന്ധിച്ച് 2018 ഡിസംബര്‍ 17ന് ഇന്ത്യയും മാലിദ്വീപും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു.

അംഗീകൃത ബിസിനസ് വിസയുള്ളവര്‍ക്ക് 180 ദിവസങ്ങള്‍ കൂടി അധികമായി കിട്ടുന്ന തരത്തില്‍ പുതുക്കാനും അവസരമുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച പ്രസ് റീലിസിന്റെ ലിങ്കും ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ബിസിനസ് വിസ സംബന്ധിച്ച അപേക്ഷകളില്‍ വാണിജ്യ വികസന മന്ത്രാലയമാണ് തീരുമാനമെടുക്കുന്നത്.

വിസ ഫ്രീ കാലാവധി തീരുന്നതിന് മുന്‍പ് https://business.egov.mv/GeneralServiceRequests എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. മുന്‍പ് കസ്റ്റംസ് ഡാറ്റകള്‍ കൈമാറുന്നതിനായി ഇന്ത്യയും മാലിദ്വീപും ഇലക്ട്രേണിക്ക് എക്സ്ചേഞ്ച് ആരംഭിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഇത്.

 

Tags:    

Similar News