ദുബായ് സർക്കാർ സേവനങ്ങളുമായി ഇസിഎച് ഡിജിറ്റൽ

ദുബായ് സര്‍ക്കാറിന്റെ വിവിധയിനം സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഇസിഎച്ച് ഡിജിറ്റല്‍ പ്രമുഖ നര്‍ത്തകനും റാപ്പ് ആർട്ടിസ്റ്റുമായ നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു.

Update: 2022-08-17 08:00 GMT

ദുബായ് സര്‍ക്കാറിന്റെ വിവിധയിനം സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഇസിഎച്ച് ഡിജിറ്റല്‍ പ്രമുഖ നര്‍ത്തകനും റാപ്പ് ആർട്ടിസ്റ്റുമായ നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു.

ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് നീരജ് മാധവ് നു ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കോര്‍പറേറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ.ഫൈസലും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ദുബായിൽ എല്ലാ തരത്തിലുമുള്ള പുതുസംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രേഡ് ലൈസന്‍സും വിസ അനുബന്ധ നടപടികളും ലഭ്യമാക്കുന്ന കമ്പനിയാണ് ഇസിഎച്ച്.

ദുബായില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലുള്ള സംരംഭകര്‍ക്ക് ഗോള്‍ഡന്‍ വിസ നേടികൊടുത്തിട്ടുള്ളത് ഇസിഎച്ച് ഡിജിറ്റലാണ്.

ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി (നടുവിൽ), നീരജ് മാധവ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കോര്‍പറേറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ.ഫൈസൽ എന്നിവർ.

സർക്കാരിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ദുബായിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൊബൈല്‍ ബിസിനസ് സെറ്റപ്പ് കാറുകളും ഈയിടെ ഇസിഎച്ച് പുറത്തിറക്കിയിരുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രാപ്യമാകുന്ന രീതിയില്‍ ഈ രംഗത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇസിഎച്ച് സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നു ബിസിനസ് സെറ്റപ്പ് മേഖലയില്‍ നിന്നും ആദ്യമായി ഗോള്‍ഡന്‍ വിസ നേടിയ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു.

കോവിഡ് കാലത്ത് നാട്ടിലകപ്പെട്ട പ്രവാസികള്‍ക്ക് തിരികെ ദുബൈയിലെത്താന്‍ ആദ്യമായി ഒരു ചാര്‍ട്ടേഡ് വിമാനം ഒരുക്കിയത് മാര്‍ക്കോണിയുടെ നേതൃത്വത്തിലായിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി ഇസിഎച്ച് ഏര്‍പ്പെടുത്തിയ അവശ്യ സാധനങ്ങളുമടങ്ങിയ പേര്‍ഷ്യന്‍ പെട്ടിയും പ്രവാസികള്‍ക്ക് തുണയായി.

വിവിധ സാമൂഹിക സേവന പദ്ധതികളിലും ഇസിഎച്ച് ശ്രദ്ധേയമായ പ്രവർത്തനം നടത്തി വരുന്നു. സംഘര്‍ഷബാധിതമായ യുക്രൈനിലെ പൗരന്മാര്‍ക്ക് ഇസിഎച്ച് ജോലി നല്‍കിയിരുന്നു, ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.

ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Tags:    

Similar News